കുടുംബ നവീകരണ ധ്യാനം ഫിലാഡല്‍ഫിയയില്‍
Monday, April 20, 2015 5:25 AM IST
ഫിലാഡല്‍ഫിയ: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂലൈ മാസം 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയയിലുള്ള മല്‍വോണ്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് താമസിച്ചുള്ള അഭിഷേക കുടുംബനവീകരണ ധ്യാനം നടത്തപ്പെടുന്നു.

കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്തരായ വചനപ്രഘോഷകര്‍ നേതൃത്വം കൊടുക്കുന്ന ഈ ധ്യാനത്തില്‍ ലക്ഷക്കണക്കിനു ദൈവ ജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്കു നയച്ചുകൊണ്ടിരിക്കുന്ന ആദ്യമായി അമേരിക്കയില്‍ എത്തുന്ന റവ.ഫാ. ഷാജി തുമ്പേച്ചിറയില്‍, ബ്ര. സന്തോഷ് കരിമത്തറ, ബ്ര. പി.ഡി ഡൊമിനിക്ക്, ബ്ര. മാത്യു ജോസഫ്, റവ.ഫാ. ജോണിക്കുട്ടി ജോര്‍ജ് എന്നിവര്‍ ധ്യാനം നയിക്കുന്നതും അനുഗ്രഹീത ഗാനശുശ്രൂഷകനായ ബ്ര. മാര്‍ട്ടിന്‍ മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതുമാണ്.

നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ താമസിച്ചുള്ള ധ്യാനം ജൂലൈ ഒമ്പതാം തീയതി വ്യാഴാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച് പന്ത്രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്നിനു സമാപിക്കുന്നതുമാണ്. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനയും, ആന്തരിക സൌഖ്യപ്രാര്‍ഥനയും, കുടുംബ നവീകരണ പ്രാര്‍ത്ഥനയും, പരിശുദ്ധാത്മ അഭിഷേക പ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്. ൃലഴശൃമശീിേ ഋിൂൌശൃല ഇമഹഹ ിീം 215 971 3319, 215 934 5615, ീിഹശില ൃലഴശൃമശീിേ ംംം.ാമൃശമി്ംീൃഹറ.ീൃഴ , ലാമശഹ: ൂൌലലിാമ്യൃാശിശൃ്യ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം