ക്ളീറ്റസ് ചാക്കോ മെല്‍ബണ്‍ നോര്‍ത്ത്സൈഡ് മലയാളി ക്ളബ്ബ് പ്രസിഡന്റ്
Saturday, April 18, 2015 8:22 AM IST
മെല്‍ബണ്‍: ഹനം,മോര്‍ലാന്‍ഡ് കൌണ്‍സിലുകളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ നോര്‍ത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ളബ്ബിന്റെ 2015-16 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികള്‍ അധികാരമേറ്റു. പുതിയ ഭാരവാഹികളായി ക്ളീറ്റസ് ചാക്കോ (പ്രസിഡന്റ്), ജോബി മാത്യു (വൈസ് പ്രസിഡന്റ്), തോമസ് പണിക്കര്‍ (സെക്രട്ടറി), സജിമോള്‍ അനില്‍ (ജോ.സെക്രട്ടറി), സിബി ഐസക് (ട്രഷറര്‍), മുഹമ്മദ് അഷറഫ് (ഇവന്റ് കോഓര്‍ഡിനേറ്റര്‍), ജോബിന്‍ പുത്തേന്‍ (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍), സ്റാലിന്‍ അഗസ്റിന്‍ (പിക്നിക് കോ-ഓര്‍ഡിനേറ്റര്‍), സഞ്ജു ജോണ്‍ (പ്രോജക്ട് ഓഫീസര്‍), പ്രിയ ജോണ്‍ ഫിലിപ്പ്(ഓഡിറ്റര്‍), തോമസ് മാത്യു (അഡ്വൈസര്‍) എന്നിവരെയും കമ്മിറ്റി ഭാരവാഹികളായി ജിപ്സണ്‍ ജോസ്, കുഞ്ഞു പുന്നൂസ്, ഗിരീഷ് നായര്‍, ജിമ്മി ജോര്‍ജ്, ജോണ്‍സ് ബെഞ്ചമിന്‍, ജെന്‍സി സജി, ഡെയ്നി ജിമ്മി, ആന്റണി ബിജു എന്നിവരെയും തെരഞ്ഞെടുത്തു.

സംഘടനയുടെ ആറാമത് വാര്‍ഷികവും ഈസ്റര്‍-വിഷു ആഘോഷങ്ങളും സംയുക്തമായി സൌത്ത്മൊറാങ്ങിലുള്ള പ്ളെന്റിവാലി ചര്‍ച്ച് ഹാളില്‍ നടത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിഷുക്കൈനീട്ടവും ഈസ്റര്‍ എഗും നല്‍കി ആഘോഷങ്ങള്‍ ആരംഭിച്ചു. ജിമ്മി ജോര്‍ജ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സംഘടനയുടെ പ്രസിഡന്റ് ബിജു ആന്റണി ദീപം തെളിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി റോഷന്‍ സജു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്രിയ ജോണ്‍ ഫിലിപ്പ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സുവനീര്‍ 'പ്രായാണ'ത്തിന്റെ പ്രകാശനം, സംഘടനയുടെ സ്ഥാപക അംഗങ്ങള്‍ക്കു നല്‍കിക്കൊണ്ട് സംഘടനയുടെ മുന്‍ പ്രസിഡന്റുമാര്‍ നിര്‍വഹിച്ചു. ജയ്മോള്‍ ജോബി എഡിറ്ററും സന്‍ജു ജോണ്‍ കോ-എഡിറ്ററും ഡെന്നി തോമസ് ഗ്രാഫിക് ഡിസൈനറുമായിട്ടുള്ള ടീമാണ് സുവനിയര്‍ തയാറാക്കിയത്. ഷാജി മാത്യു ചടങ്ങില്‍ നന്ദി പറഞ്ഞു. ലിജാ ജോഷി, മായ ജോണ്‍സണ്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

പ്രശസ്ത നര്‍ത്തകി ഷൈമ ശശീധരന്റെ കുച്ചുപുടി അവതരണത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു. വിവിധ പ്രായത്തിലുള്ള കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. കഴിഞ്ഞ ആറുവര്‍ഷകാലത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലും ഭാവിപ്രവര്‍ത്തനങ്ങളും പൊതുയോഗം ചര്‍ച്ച ചെയ്തു. തോമസ് മാത്യു, റോഷന്‍ സജു എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുത്തു. തുടര്‍ന്ന് തോമസ് മാത്യു, ഷിജി തോമസ്, റോഷന്‍ സജു എന്നിവരുടെ നേതൃത്വത്തില്‍ 2015-16 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞടുപ്പും നടന്നു.

മെല്‍ബണിലെ പ്രശസ്ത കാറ്ററിംഗ് ഗ്രൂപ്പായ റെഡ്ചില്ലീസ് ഒരുക്കിയ ഡിന്നറോടെ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍