ഓക്ലാന്‍ഡില്‍ മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ ഏപ്രില്‍ 25ന്
Saturday, April 18, 2015 6:25 AM IST
ഓക്ലാന്‍ഡ്: ഏപ്രിലില്‍ ന്യൂസിലന്‍ഡ് സന്ദര്‍ശിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും (ഓഷ്യാനിയ) ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കുളത്തുംകരോട്ടിന്റെ സാന്നിധ്യത്തില്‍ ന്യൂസിലന്‍ഡിലും പരിസര പ്രദേശങ്ങളിലുമുളള മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെകൂട്ടായ്മ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 25 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് ഓക്ലന്‍ഡിലെ ട. ങമ്യൃ ീള കാാമരൌഹമലേ ഇീിരലുശീിേ ഇവൌൃരവ -ലാണ് കൂട്ടായ്മയും വിശുദ്ധ കുര്‍ബാനയും.

മലങ്കര കത്തോലിക്കാ റീത്തിലുളള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന കൂട്ടായ്മയില്‍ ന്യൂസിലന്‍ഡിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ മലങ്കര കത്തോലിക്കാ സഭാംഗങ്ങളും പങ്കെടുക്കണമെന്ന് ഓഷ്യാനിയയിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് അറിയിച്ചു.

ഓസ്ട്രേലിയയിലെ മെല്‍ബണ്‍, സിഡ്നി, അഡ്ലെയ്ഡ്, കാന്‍ബറ, ബ്രിസ്ബെയ്ന്‍, പെര്‍ത്ത് എന്നീ പ്രധാന നഗരങ്ങളില്‍ 2013 ഒക്ടോബര്‍ മുതല്‍ സീറോ മലങ്കര കത്തോലിക്കാസഭയുടെ പ്രാര്‍ഥനാ കൂട്ടായ്മകളും വിശുദ്ധ കുര്‍ബാനയും വേദപഠന ക്ളാസുകളും മറ്റും നടന്നുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് 64 211 125 850, ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് +61 427 661 067.

ദേവാലയത്തിന്റെ വിലാസം: ട. ങമ്യൃ ീള കാാമരൌഹമലേ ഇീിരലുശീിേ ഇവൌൃരവ 2134, ഏൃലമ ചീൃവേ ഞീമറ, അ്ീിറമഹല, അൌരസഹമിറ.

റിപ്പോര്‍ട്ട്: ബിനോയി പോള്‍