'ടിടിപ് മൂന്നാം ലോകരാജ്യങ്ങളില്‍ അധീശത്വത്തിനുള്ള കൊളോണിയല്‍ ഗൂഢാലോചന'
Saturday, April 18, 2015 6:25 AM IST
വിയന്ന: അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടപ്പാക്കാന്‍ തയാറെടുക്കുന്ന ടിടിപ്, സെറ്റാ, ടിസാ (ഠഠകജ, ഇഋഠഅ, ഠകടഅ) തുടങ്ങിയ കരാറുക

ള്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ഇതുവരെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ക്കുകടയ്ക്കല്‍ കത്തിവയ്ക്കുന്നവയാണന്ന് ട്രേഡ് യൂണിയന്‍ വക്താവ് ബൈജു ഓണാട്ട്.

യൂറോപ്യന്‍ യൂണിയനും അമേരിക്കയും കാനഡയും 2013 മുതല്‍ അതീവ രഹസ്യമായി നടത്തിവരുന്ന ടിടിപ് എന്ന പേരിലറിയപ്പെടുന്ന ട്രാന്‍സ് അറ്റ്ലാന്റിക് കരാറുകള്‍ ലോക സാമൂഹ്യ വ്യവസ്ഥയെ ദൂരവ്യാപകമായി പ്രതികൂലമായി ബാധിക്കുന്നവയാണ്.

ചര്‍ച്ചകളില്‍ യാതൊരുവിധ ജനസാന്നിധ്യമോ ജനപ്രതിനിധികളെയോ, പത്രപ്രവര്‍ത്തകരെയോ ഉള്‍പ്പെടുത്താത്തത് ഇതിന്റെ ഗൌരവം വ്യക്തമാക്കു

ന്നു. ഇതിന്റെ അജന്‍ഡ തയാറാക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത കുത്തക കമ്പനികളാണെന്നുള്ളത് ഇതിന്റെ വ്യവസ്ഥകളെക്കുറിച്ച് സമൂഹത്തില്‍ ഭീതിയുളവാക്കുന്നു.

കരാര്‍ നിലവില്‍ വന്നാല്‍ ഇന്നത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രസക്തി തന്നെ ചോദ്യംചെയ്യപ്പെടും. പ്രധാനമായും ആരോഗ്യം, ഉപഭോക്തൃ സംരക്ഷണം, തൊഴില്‍ നിലവാരം, മാനുഷിക നാനാത്വം എന്നീ മേഖലകളെയാണ് ദോഷകരമായി ബാധിക്കുന്നത്.

ഒരു രാജ്യത്തിന്റെ ജുഡീഷറിയെപ്പോലും മറികടക്കാന്‍ പാകത്തിലാണ് ഇവര്‍ തങ്ങളുടെ നിയമങ്ങള്‍ ഉറപ്പിക്കുന്നത്. ഇതിനെതിരെ ഏപ്രില്‍ 18നു(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് വിയന്നയില്‍ മ്യൂസിയം ക്വര്‍ട്ടിയറില്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. സമരത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ എല്ലാ മലയാളി സുഹൃത്തുക്കളോടും ബൈജു ഓണാട്ട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍