രക്തദാന ക്യാമ്പ് ഏപ്രില്‍ 26ന്
Saturday, April 18, 2015 6:20 AM IST
ന്യൂഡല്‍ഹി: സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ജിടിബി ആശുപത്രി ബ്ളഡ് ബാങ്കിന്റെ സഹകരണത്തോടെ ഏപ്രില്‍ 26ന് ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സൌജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

18നും 55നും മധ്യേ പ്രായമായ ആരോഗ്യമുള്ള ഏവര്‍ക്കും ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം നടത്താവുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ജിടിബി ആശുപത്രി ബ്ളഡ് ബാങ്കിന്റെ കാര്‍ഡ് ലഭിക്കും.

രക്തദാന മഹാദാനം എന്ന സന്ദേശം ജീവിതത്തില്‍ യാഥാര്‍ഥ്യമാക്കുവാന്‍ ഏവരെയും ക്യാമ്പിലേക്കു സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: എബി മാത്യു