മലയാള സൂപ്പര്‍ ഹിറ്റ് സിനിമ 100 ഡേയ്സ് ഓഫ് ലവ് ഫിലാഡല്‍ഫിയയില്‍
Saturday, April 18, 2015 3:52 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ചാരിറ്റിക്കുവേണ്ടിയുള്ള ധനശേഖരണാര്‍ഥം ദുല്‍ഖര്‍ സല്‍മാനും, നിത്യാ മേനോനും അഭിനയിച്ച, സംവിധായകന്‍ കമലിന്റെ പുത്രന്‍ ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത '100 ഡേയ്സ് ഓഫ് ലവ്' എന്ന സിനിമ ഫിലാഡല്‍ഫിയ ന്യൂ ടൌണ്‍ തീയേറ്ററില്‍ (120 ചീൃവേ ടമേലേ ടൃലല, ചലംീംി, ജഅ 18940 ) ഏപ്രില്‍ 18-നും(ശനിയാഴ്ചയും) 19നും (ഞായറാഴ്ച) വൈകുന്നേരം നാലിനു പ്രദര്‍ശിപ്പിക്കുന്നതാണ്. ടിക്കറ്റുകള്‍ മിതമായ നിരക്കില്‍ കൌണ്ടറില്‍ നിന്നു ലഭ്യമാണ്. സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം