ന്യൂയോര്‍ക്ക്: മധുര സംഗീതത്തിന്റെ തേന്‍മഴയില്‍ ലോകമെമ്പാടുമുള്ള മഴവില്‍ എഫ്എമ്മിന്റെ ശ്രോതാക്കള്‍ ശബ്ദമാധുര്യത്തിന്റെ മാസ്മരികതയില്‍ ലയിക്കാന്‍ മഴവില്‍ എഫ്എം നിരന്തരം കേട്ടുകൊണ്േടയിരിക്കുന്നു.
ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ മലയാളത്തിന്റെ ആദരവു പിടിച്ചുപറ്റിയ സിനിമാതാരങ്ങളായ ശാന്തികൃഷ്ണയും മാതുവും മഴവില്‍ എഫ്എം ഡയറക്ടര്‍മാരായ നിഷാന്ത് നായര്‍, ജോജോ കൊട്ടാരക്കര, ഷാജി എഡ്വേഡ് എന്നിവരും ഒന്നാം വര്‍ഷത്തിലേക്ക് കടന്ന മഴവില്‍ എഫ്എം വാര്‍ഷികാഘോഷത്തിനു ഭദ്രദീപം തെളിച്ചു പരിപാടികള്‍ക്കു തുടക്കം കുറിച്ചു.
ധനിഷ് ജോണ്‍, ആഗി വര്‍ഗീസ്, ആഷ്ലി മത്തായി എന്നിവര്‍ എംസിമാരായിരുന്നു.
മഴവില്‍ കുടുംബാംഗങ്ങളും കലാകാരന്മാരും ഒത്തുകൂടിയ നിറഞ്ഞ സദസില്‍ നിഷാന്ത് നായരുടെ സ്വാഗത പ്രസംഗത്തോടുകുടി പരിപാടികള്‍ ആരംഭിച്ചു.
മഴവില്‍ എഫ്എമ്മിന്റെ ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ തെരഞ്ഞെടുത്ത മികവു തെളിയിച്ച റേഡിയോ ജോക്കിക്കുള്ള അവാര്‍ഡുകള്‍ സിനിമാതാരം മാതു, എബിസിഡി സിനിമയുടെ സംവിധായകന്‍ ലിനു ആന്റണി, കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപ്പുറം, സുനില്‍ ട്രൈസ്റാര്‍, ലീല മാരേട്ട്, മിത്രാസ് രാജന്‍, ഷിറാസ്, സ്റാന്‍ലി കളത്തറ, ഡോ. നിഷാ പിള്ള എന്നിവര്‍ വിതരണം ചെയ്തു.
മനോഹരങ്ങളായ കലാപരിപാടികള്‍ക്കു പുറമെ മഴവില്‍ എഫ്എമ്മിന്റെ പുതിയ ഷോര്‍ട്ട് ഫിലിം നിഷാന്ത് നായര്‍ സംവിധാനം നിര്‍വഹിച്ച 'അന്നൊരുനാള്‍' ശാന്തി കൃഷ്ണ പ്രേക്ഷകര്‍ക്കായി നല്‍കി. മഴവില്ലിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉടന്‍ ആരംഭിക്കുന്ന ടെലി സീരിയല്‍, നാട്ടില്‍ നിന്നും സിനിമാ താരങ്ങളേയും കലാകാരന്മാരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്റേജ് ഷോ എന്നിവയാണെന്ന് എഫ്എമ്മിനുവേണ്ടി രേഖാ നായര്‍ പറഞ്ഞു.
മഴവില്‍ ഡയറക്ടര്‍ ഷാജി എഡ്വേര്‍ഡ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. നിഷാന്ത് നായര്‍, ജോജോ കൊട്ടാരക്കര, ഷാജി എഡ്വേര്‍ഡ് തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.