ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ആരംഭിച്ചു
Friday, April 17, 2015 3:52 AM IST
മാഞ്ചസ്റര്‍: മാക്ളെസ് ഫീല്‍ഡിലെ സാവിയോ ഹൌസ് ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ 17ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ഞായര്‍ വൈകുന്നേരം നാലു വരെയുള്ള റസിഡന്‍ഷ്യല്‍ തപസ് ധ്യാനം നടക്കും.

ഫാ. ജോസഫ് കണ്ടത്തിപറമ്പിലാണ് ധ്യാനം നയിക്കുന്നത്. ഉപവാസവും പശ്ചാത്താപവും പ്രാര്‍ഥനയുമായി ജീവിത വിശുദ്ധീകരണത്തിന്റെ മൂന്ന് നാളുകളില്‍ യേശുവിനെ കൂടുതല്‍ അടുത്തറിയാവുന്ന യേശുവിലേക്ക് വളരുവാനുള്ള ഒരുക്കത്തോടെയാണ് തപസ് ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ സാവിയോ ഹൌസില്‍ എത്തിച്ചേരുന്നത്.

മാസങ്ങള്‍ക്കു മുമ്പുതന്നെ തപസ് ധ്യാനത്തിന്റെ വിജയത്തിനുവേണ്ടി ജപമാലയും കരുണക്കൊന്തയും ഉപവാസവും മറ്റ് പ്രാര്‍ഥനകളും നടത്തിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 07443630066, റെജി മഠത്തിലേട്ട് 07886968196, സിസി കുരുവിള 07903706623.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്