വംശഹത്യാ പരാമര്‍ശം: വത്തിക്കാന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
Thursday, April 16, 2015 8:21 AM IST
വത്തിക്കാന്‍സിറ്റി: അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യയായിരുന്നു എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വത്തിക്കാന്‍ വെബ്സൈറ്റില്‍ ഹാക്കറുടെ ആക്രമണം.

ടിഎച്ച്ടി ഹെറാക്കിള്‍സ് എന്നാണു ഹാക്കര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇയാള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യം അര്‍മേനിയയില്‍ നടത്തിയ വംശഹത്യയായിരുന്നു എന്നാണു മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. ഇതു തെറ്റാണെന്നും ഇരു വിഭാഗങ്ങളും പരസ്പരം കൊന്നൊടുക്കിയിട്ടുണ്ടെന്നുമാണു തുര്‍ക്കിയിലെ ഇപ്പോഴത്തെ ഭരണകൂടം വാദിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍