കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ ഇ-വീസ സൌകര്യം വിപുലപ്പെടുത്തി
Thursday, April 16, 2015 8:20 AM IST
ന്യൂഡല്‍ഹി: വിദേശ ടൂറിസ്റുകളെ ലക്ഷ്യമാക്കി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഇലക്ട്രോണിക് വീസ (ഇ-വീസ) സൌകര്യം വിപുലപ്പെടുത്തി. ഇതനുസരിച്ച് മുപ്പത്തിയൊന്നു രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റുകള്‍ക്കാണ് ഈ സൌകര്യം ലഭ്യമാകുന്നത്.

നിലവില്‍ ഇ-വീസ സൌകര്യമുള്ള വിമാനത്താളങ്ങളെ കൂടാതെ ഏഴു വിമാനത്താവളങ്ങള്‍ക്കുകൂടി ഇ-വീസ സൌകര്യം പ്രാബല്യത്തിലായി. അഹമ്മദാബാദ്, ജയ്പുര്‍, ലക്നോ, അമൃത്സര്‍, ട്രിച്ചി, ഗയ, വാരണാസി എന്നീ വിമാനത്താവളങ്ങളിലാണു പുതുതായി ഈ സൌകര്യം നിലവില്‍ വന്നത്.

നേരത്തെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കോല്‍ക്കത്ത, കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഗോവ എന്നീ ഒന്‍പത് വിമാനത്താളങ്ങളെ ഉള്‍പ്പെടുത്തി 43 രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റുകള്‍ക്ക് ഇ വീസ സൌകര്യം ലഭ്യമാക്കിയിരുന്നു. പുതിയത് ഉള്‍പ്പെടെ 74 രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഇ-വീസ സൌകര്യം ലഭിക്കുന്നത്.

പുതിയതായി ഇ-വീസ സൌകര്യം ലഭിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്. ബ്രിട്ടന്‍, നെതര്‍ലണ്ട്, അര്‍ജന്റീന, പോര്‍ച്ചുഗല്‍, മലേഷ്യ, പോര്‍ച്ചുഗല്‍, സ്പെയിന്‍, പോളണ്ട്, സ്വീഡന്‍, ഐസ്ലന്‍ഡ്, സൂരിനാം, പനാമ, പെറു, അര്‍മേനിയ, അരൂബ, ബെല്‍ജിയം, കൊളംബിയ, ക്യൂബ, ഹംഗറി, ഗ്വാട്ടിമാല, അയര്‍ലന്‍ഡ്, ജമൈക്ക, മാള്‍ട്ട, മംഗോളിയ, മൊസാംബിക്, സ്ളോവേനിയ, സെന്റ് ലൂസിയ, ടാന്‍സാനിയ, ഈസ്റ് ടിമോര്‍, ഉറുഗ്വേ, വെനേസ്വല എന്നിവയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍