'പുതുതലമുറയ്ക്ക് ഭാരതീയ പൈതൃകം പകര്‍ന്നുനല്‍കുന്നതായിരിക്കണം പ്രവാസിസംഘടനകളുടെ മുഖ്യ ലക്ഷ്യം'
Thursday, April 16, 2015 6:44 AM IST
വിയന്ന: സാമൂഹികക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വിദേശത്തു വളര്‍ന്നു വരുന്ന നമ്മുടെ പുതിയ തലമുറയ്ക്കു ഭാരതീയ പൈതൃകം പകര്‍ന്നു നല്‍കുന്നതായിരിക്കണം പ്രവാസി സംഘടനകളുടെ പ്രധാന ദൌത്യമെന്നു പിഎംഎഫ് മുഖ്യരക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിനി.

യൂറോപ്പില്‍ സെമിനാറുകളും പാര്‍ട്ടികളും നടത്തുന്നതിനല്ല മറിച്ച്, നല്ല മലയാള പൈതൃകം അവരിലേക്കു കൈമാറുമ്പോള്‍ അവര്‍ നമ്മുടെ നാടിനേയും രാജ്യത്തെയും നമ്മളെത്തന്നെയും സ്നേഹിച്ചുകൊല്ലും. അല്ലെങ്കില്‍ നമ്മളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഥമില്ലാതാകും.

കൂണ്‍പോലെ സംഘടനകള്‍ ഉണ്ടാകുന്ന, കാലഘട്ടത്തില്‍ പിഎംഎഫ് ഒരു ശക്തിയായി മാറുന്നതിന്റെ കാര്യവും ഇതുതന്നെയാണു സമ്മേളനങ്ങളിലല്ല മറിച്ച് പ്രവര്‍ത്തനങ്ങള്‍ക്കാണു സംഘടന ഊന്നല്‍ നല്‍കുന്നത്. താന്‍ രക്ഷാധികാരിയാതിനുശേഷം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃ ത്വം നല്‍കുക വഴി ഗള്‍ഫ് മേഖലയില്‍ ആര്‍ക്കും വേണ്ടാത്ത താഴെക്കിടയി ലുള്ളവരുടെ ശബ്ദമാകാന്‍ പിഎംഎഫിന് ഇന്നു കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വിയന്ന സ്റാറ്റ് ലൌ പാരീഷ് ഹാളില്‍ പ്രഥമ പിഎംഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി തപസ്വിനി. ഓസ്ട്രിയന്‍ മലയാളികളുടെ ഏതു പ്രശ്നങ്ങളിലും ഇനി മുതല്‍ പിഎംഎഫ് ശക്തമായി മുന്‍പന്തിയിലുണ്ടാവുമെന്നും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളികള്‍ക്കുവേണ്ടി സംസാരിക്കുവാന്‍ പിഎംഎഫ് ഉണ്ടാകുമെന്നും അധ്യക്ഷപ്രസംഗത്തില്‍ ജോര്‍ജ് പടിക്കക്കുടി ഊന്നിപ്പറഞ്ഞു.

യോഗത്തിനു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടു കുടുംബ സംഗമത്തിനു വലിയൊരു ആത്മീയ ത്വേജസിന്റെ സാന്നിധ്യം ലഭിച്ചത് തങ്ങള്‍ ഭാഗ്യമായി കരു തുന്നുവെന്നു സിറില്‍ മനയാനിപ്പുറവും സകല മലയാളികള്‍ക്കും ഏതു സംഘടന നയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ജാതി-മത-വര്‍ഗ-വര്‍ണ ഭേദമെന്യേ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള വേദിയാണു പിഎംഎഫ് എന്നും ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രിന്‍സ് പള്ളിക്കുന്നേലും പറഞ്ഞു.

ഡോണാ മാത്യു കൊട്ടാരത്തിലിന്റെ ഇശ്വരപ്രാര്‍ഥനയോടെ ആരംഭിച്ച യോ ഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി അധ്യക്ഷനും ഷിന്‍ഡോ ജോസ് അ ക്കരെ മോഡറേറ്ററും ആയിരുന്നു യോഗത്തില്‍ ചെയര്‍മാന്‍ തോമസ് പാറുക ണ്ണില്‍ സ്വാഗതം ആശംസിച്ചു. ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍, പ്രഫ ഉമേഷ് മേനോന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജോഷി പന്നാരക്കുളം, സാന്റി മാത്യു, ടിവി താരം രാജ് കലേഷ്, ബോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഉപാധ്യക്ഷന്‍ അബ്ദുള്‍ അസീസ് സ്വാമിയെ സ്വീകരിച്ചു. 50 ാം ജന്മദിനമാഘോഷിക്കുന്ന പ്രിന്‍സ് പള്ളിക്കുന്നേലിന്, ട്രഷറര്‍ സോജ ചേലപ്പുറം ഉപഹാരം നല്‍കി ആദരിച്ചു.

സിറിള്‍ മനയാനിപ്പുറത്തെ യൂറോപ്യന്‍ റീജണ്‍ ചെയര്‍മാനായും, ജോഷിമോന്‍ എറണാകേരിലിനെ പിഎംഎഫ് യൂറോപ്യന്‍ റീജണ്‍ പ്രസിഡന്റായും തെരഞ്ഞെടുത്തതായി ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡംഗം പ്രിന്‍സ് അറിയിച്ചു.

തുടര്‍ന്നു സ്നേഹവിരുന്നും ടോണി സ്റീഫന്‍ന്റെ ഗാനമേളയും രാജ് കലേഷിന്റെ (ഏഷ്യാനെറ്റ്) മാജിക് ഷോയും നടന്നു. ബോബന്‍ അന്തിവീട്, ബിജു കരിയംപള്ളില്‍, ജേക്കബ് കീക്കാട്ടില്‍ തുടങ്ങിയവര്‍ കുടുംബസംഗമത്തിനു നേതൃത്വം നല്‍കി.

മാത്യൂ മൂലച്ചേരി നട്ട ഒരു ചെറുചെടി വടവൃക്ഷമായി തീര്‍ന്നതില്‍ അതിയായ സന്തോഷമുണ്െടന്നും ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കു സാന്ത്വന തണലായി ഈ വൃക്ഷം മാറട്ടെയെന്നും ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുന്നതായും ജോളി തുരുത്തുമ്മേല്‍ കൃതജ്ഞതാ പ്രസംഗത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍