ഇരവിപേരൂര്‍ സംഗമം ജൂണ്‍ 27, 28 തീയതികളില്‍
Thursday, April 16, 2015 6:39 AM IST
സോമര്‍സെറ്റ് (ലണ്ടന്‍): യുകെയിലുളള ഇരവിപേരൂര്‍ നിവാസികളുടെ പ്രഥമ സംഗമം ജൂണ്‍ 27, 28 തീയതികളില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. യുകെയിലുളള എല്ലാ കുടുംബങ്ങള്‍ക്കും പങ്കെടുക്കുന്നതിനുളള സൌകര്യം കണക്കിലെടുത്താണു സോമര്‍സെറ്റ് സംഗമവേദിയായി തെരഞ്ഞെടുത്തത്. തങ്ങളുടെ ആദ്യ ഒത്തുചേരല്‍തന്നെ ഒരു അവിസ്മരണീയമായ അനുഭവമാക്കുന്നതിനുളള തയാറെടുപ്പിലാണു സംഘാടകര്‍.

ജൂണ്‍ 27നു രാവിലെ ഒമ്പതിനു സംഗമപരിപാടികള്‍ ആരംഭിക്കും. ജൂണ്‍ 26നു തന്നെ ഹോട്ടല്‍ ചെക്ക് ഇന്‍ ചെയ്യുവാന്‍ താത്പര്യമുളളര്‍ക്ക് അതിനുളള സൌകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ 26 മുതല്‍ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷണ ക്രമീകരണങ്ങളും ഒരുക്കിയിട്ടുളളതായി സംഘാടകര്‍ അറിയിച്ചു.

ആദ്യഘട്ട രജിസ്ട്രേഷനുകള്‍ പൂര്‍ത്തിയായി വരുന്നു. താല്‍പര്യമുളളവര്‍ എബി ഏബ്രഹാം 079 5137 4110, സജി ഏബ്രഹാം 074 5657 6734, രഞ്ചു അലക്സ് 078 8698 1814, ജോസഫ് ഇടിക്കുള 075 3522 9938 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍