അസോസിയേഷന്‍ ഓഫ് സ്ളൌ മലയാളീസ് ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 18ന്
Thursday, April 16, 2015 6:39 AM IST
സ്ളൌ: മലയാളികളുടെ ഐക്യ സന്ദേശവുമായി അസോസിയേഷന്‍ ഓഫ് സ്ളൌ മലയാളീസ് (എഎസ്എം) ഈ വര്‍ഷത്തെ ഈസ്റര്‍-വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ഏപ്രില്‍ 18നു(ശനി) നടക്കും.

വെക്സം കോര്‍ട്ട് പാരീഷ് ഹാളില്‍ വൈകുന്നേരം ആറു മുതല്‍ 11 വരെ ആഘോഷത്തോടെയും വിഭവസമൃദ്ധമായ വിരുന്നും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

സ്ളൌവിലും പരിസരങ്ങളിലുമുളള എല്ലാ സഹൃദയരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മെല്‍സണ്‍ 0782 482 4343, സജിത്ത് പിളള 079 8457 3800, ജോണ്‍ ചാക്കോ : 075 3399 4143.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍