'മഴവില്‍ സംഗീത സായാഹ്നം 2015' ബോണ്‍മൌത്തില്‍ ജൂണ്‍ 13ന്
Thursday, April 16, 2015 6:38 AM IST
ബോണ്‍മൌത്ത്: സംഗീതപ്രേമികളുടെ മനസില്‍ കുളിര്‍ മഴ പെയ്യിച്ച മഴവില്‍ സംഗീത സായാഹ്നം ജൂണ്‍ 13ന് (ശനി) ബോണ്‍മൌത്തില്‍. യുകെയിലെ പ്രമുഖ ഗായകര്‍ക്കൊപ്പം വിവിധ കലാകാരന്മാരുടെ നൃത്തപരിപാടികളും ഉണ്ടായിരിക്കും.

കൊച്ചു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ മഴവില്‍ സംഗീത സായാഹ്നത്തിനു നിറപ്പകിട്ടേകുന്നു. മഴവില്‍ സംഗീത സായാഹ്നത്തില്‍ യുകെയിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.

ഈ സംഗീത-നൃത്ത സായാഹ്നം ആസ്വദിക്കാന്‍ എല്ലാ കലാപ്രേമികളെയും ബോണ്‍മൌത്തിലേക്കു സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ് ജോര്‍ജ് 079 1506 1105

വിലാസം: വെസ്റ് മൂര്‍ മെമ്മോറിയല്‍ ഹാള്‍, 231 സ്റേഷന്‍ റോഡ് വെസ്റ് മൂര്‍ ബോണ്‍മൌത്ത്, ആഒ22 0ഒദ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍