'ഫെസ്റ്റിവെല്‍ ഫോര്‍ ഫ്രണ്ട്ഷിപ്' ഫ്രറ്റേണിറ്റി ഫെസ്റിനു തുടക്കം
Thursday, April 16, 2015 5:21 AM IST
റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൌദിയിലുടനീളം നടത്തിവരുന്ന 'ഫെസ്റിവെല്‍ ഫോര്‍ ഫ്രണ്ട്ഷിപ്പി'ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് ഘടകം കേരള ചാപ്റ്റര്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി സംഘടിപ്പിക്കുന്ന 'ഫ്രറ്റേണിറ്റി ഫെസ്റ്' വെള്ളിയാഴ്ച ആരംഭിക്കും. മേയ് 29 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രമുഖ ഫാമിലി കൌണ്‍സലിംഗ് വിദഗ്ധന്‍ ആക്സസ് ഇന്ത്യ ഡയറക്ടര്‍ ഡോ. സി.ടി. സുലൈമാന്‍ നയിക്കുന്ന പാസ് പ്ളസ്, പ്രി-മെരിറ്റല്‍ കൌണ്‍സലിംഗ്, ഹാപ്പി ഫാമിലി, മെന്റല്‍ ഡയറ്റിംഗ്, ഇഫക്ടീവ് ലീഡര്‍ഷിപ് തുടങ്ങിയ പരിപാടികളാണ് ആദ്യ സെഷന്‍. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി വൈവിധ്യമാര്‍ന്ന കലാകായിക, സാംസ്കാരിക പരിപാടികളും നടക്കും.

വിദ്യാര്‍ഥികളുടെ പഠനത്തെ എളുപ്പമാക്കുന്ന 'പാസ് പ്ളസ്' പരിപാടി വൈകുന്നേരം 4.15ന് എക്സിറ്റ് 18ലെ നൂര്‍ അല്‍മാസ് ഇസ്തിറാഹയിലാണു നടക്കുക. എട്ട് മുതല്‍ 12വരെ ക്ളാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണു പരിപാടിയില്‍ പ്രവേശനം. ഞായറാഴ്ച രാത്രി ഒമ്പതിനു ബത്ഹ ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ ബിസിനസുകാര്‍ക്കും മറ്റും വേണ്ടി 'മെന്റല്‍ ഡയറ്റിംഗ്' എന്ന പരിപാടി നടക്കും.

ഏപ്രില്‍ 21നു രാത്രി ഒമ്പതിനു മഹല്ല് ഭാരവാഹികള്‍ക്കും മറ്റു മതസംഘടന നേതൃത്വങ്ങള്‍ക്കുമായി ബത്ഹയിലെ ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ 'ഇഫക്ടീവ് ലീഡര്‍ഷിപ്പ്' നടക്കും. ഏപ്രില്‍ 24ന് എക്സിറ്റ് 18ലെ നൂര്‍ അല്‍മാസ് ഇസ്തിറാഹയില്‍ വൈകുന്നേരം 4.15-നു നടക്കുന്ന പ്രി-മാരിറ്റല്‍ കൌണ്‍സലിംഗ് വിവാഹിതരാകാന്‍ പോകുന്ന യുവാക്കള്‍ക്കുവേണ്ടിയുള്ളതാണ്. തുടര്‍ന്ന് രാത്രി 8.15നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ റിയാദിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും.

അനന്തരം 'ഹാപ്പി ഫാമിലി' എന്ന പരിപാടി നടക്കും. ഇതേസമയംതന്നെ കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കുസൃതിക്കൂട്ടവും സംഘടിപ്പിക്കും. കമ്പവലി മല്‍സരം, പതിനാറോളം ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബാള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റ്, വനിതകള്‍ക്കായി പാചക മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഇസ്ലാമിക് ക്വിസ് പോഗ്രാം, ബാങ്കുവിളി, ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍, ആരോഗ്യബോധവത്കരണ പരിപാടികള്‍, സൌജന്യ വൈദ്യപരിശോധന, കായിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളും നടക്കും.

ഇല്യാസ് തിരൂര്‍, അശ്റഫ് മേലാറ്റൂര്‍, നൂറുദ്ദീന്‍ തിരൂര്‍, അന്‍സാര്‍ ആലപ്പുഴ, ഹാരിസ് മണ്ണാര്‍ക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508693257), 0559686516, 0544580281 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍