'ജ്ഞാന തീരം' ദ്വൈമാസ പഠന വേദി 17ന് ആരംഭിക്കും
Thursday, April 16, 2015 5:21 AM IST
കുവൈറ്റ്: 'വിജ്ഞാനം വിശകലനം വിചാരം' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദി ട്രൂത്ത് ആന്റ് ദഅ്വ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന ജ്ഞാന തീരം ദ്വൈമാസ പഠന വേദി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നു ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.

സംഗമത്തില്‍ മുജാഹിദ് സ്റുഡന്‍സ് മൂവ്മെന്റ് (എംഎസ്എം) സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മാമാങ്കര, മുഹമ്മദ് അന്നഖ്വി, സി.കെ.അബ്ദുല്ലത്തീഫ് റഷീദി എന്നിവര്‍ യഥാക്രമം ഇസ്ലാം ആശ്വാസത്തിന്റെ സന്ദേശം, ടൌരരലഠൈമൃഴല മിറ ഠൃമരസ , മദ്ഹബുകള്‍ എന്നീ വിഷയങ്ങളില്‍ ക്ളാസുകളെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 67695697, 94970233, 99216681.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍