സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ദൈവകാരുണ്യ തിരുനാള്‍ ആചരിച്ചു
Thursday, April 16, 2015 5:18 AM IST
ന്യൂജേഴ്സി: ആഗോളസഭ ഈസ്റര്‍ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്ച, ദൈവകാരുണ്യദിനമായി (ഡിവൈന്‍ മേഴ്സി ഞായര്‍) ആചരിക്കുമ്പോള്‍, ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം ഈ പുണ്യദിനത്തിന്റെ ഓര്‍മ പുതുക്കി ദൈവകാരുണ്യ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.

ഇടവകവികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ 1.30നു നടന്ന പ്രത്യേക ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും, തുടര്‍ന്ന് മൂന്നുമണി മുതല്‍ നടന്ന ആഘോഷപൂര്‍വമായ ദിവ്യകാരുണ്യ ആരാധനയിലും ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു. ദിവ്യബലി മധ്യേ വികാരി ഫാ. തോമസ് കടുകപ്പിള്ളി ദൈവകാരുണ്യ തിരുനാളിന്റെ സന്ദേശം നല്‍കി. ദിവ്യബലിക്കും പ്രാര്‍ത്ഥനകള്‍ക്കുംശേഷം തിരുഹൃദയരൂപ വണക്കം, പാച്ചോര്‍ നേര്‍ച്ച വിതരണം എന്നിവയും നടന്നു.

രണ്ടായിരാമാണ്ട് മഹാജൂബിലി വര്‍ഷത്തെ പെസഹാകാലത്ത് രണ്ടാം ഞായറാഴ്ച പുണ്യാത്മാവായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ മേരി ഫൌസ്തീന കൊവാസ്കിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയുണ്ടായി. ഈസ്റര്‍ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ ദിനമായി ആചരിക്കാനാണ് അന്നത്തെ തിരുക്കര്‍മങ്ങളുടെ അന്ത്യത്തില്‍ വിശുദ്ധ പാപ്പാ ആഹ്വാനം ചെയ്തത്. വെബ് ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം