കേളി യാത്രയയപ്പു നല്‍കി
Tuesday, April 14, 2015 7:58 AM IST
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി ന്യൂസനയ വാട്ടര്‍ ടാങ്ക് യൂണിറ്റ് പ്രസിഡന്റ് ബിനുലാലിനു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേളി പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്നു സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ ബിനുലാല്‍ എട്ടു വര്‍ഷമായി സൌദിയില്‍ എത്തിയിട്ട്. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് റഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര കമ്മിറ്റി അംഗം ബേബി നാരായണന്‍, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ നാരായണന്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഫൈസല്‍ മടവൂര്‍ ബിനുലാലിനു സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍