അയര്‍ലന്‍ഡില്‍ ഐര്‍ഫ്രണ്ട്സ് ടീം ഇന്റര്‍ലീഗ് ചാമ്പ്യന്മാര്‍
Tuesday, April 14, 2015 6:06 AM IST
ഡബ്ളിന്‍: ഡബ്ളിനില്‍ നടന്ന ഇന്റര്‍ലീഗ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ഐര്‍ഫ്രണ്ട്സ് ടീം ചാമ്പ്യന്മാരായി. ലീഗ് ചാമ്പ്യന്മാരായതോടെ ഐര്‍ഫ്രണ്ട്സ് 2015 ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലെന്‍സ്ററിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങും. മേയ് പത്തിനു ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണു ടൂര്‍ണമെന്റ്.

വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു വരുന്ന ഐര്‍ഫ്രണ്ട്സ് ഈ വര്‍ഷമാദ്യം ലെന്‍സ്റര്‍ കപ്പ് നേടിയിരുന്നു. ടീമിന്റെ ആഭിമുഖ്യത്തില്‍ മേയ് പകുതിയോടെ സമ്മര്‍ ക്ളബ്ബ് ആരംഭിക്കുമെന്നു വിനോദ് പിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍