ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ പോലീസ് തെരയുന്നു
Tuesday, April 14, 2015 6:05 AM IST
ഹാനോവര്‍: ഡങ്കിന്‍ ഡോണറ്റിലെ ജോലിക്കാരിയായ 21 കാരിയായ പാലക്ക് പട്ടേല്‍ എന്ന യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം രക്ഷപെട്ട ഭര്‍ത്താവ് ബദ്രേഷ്കുമാര്‍ ചേതന്‍ഭായ് പട്ടേല്‍ എന്ന 24 കാരനെ കണ്െടത്താന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കി.

മേരിലാന്‍ഡിലെ ഹാനോവര്‍ മില്‍സ് ബിലവഡല്‍ സ്ഥിതി ചെയ്യുന്ന ഡങ്കിന്‍ ഡോണറ്റ് കട തുറക്താതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കടയ്ക്കകത്തു മുറിവേറ്റ് മരിച്ചുകിടക്കുന്ന പാലക്കിനെ കണ്െടത്തിയത്.

കടയ്ക്കു സമീപമുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. കുടുംബകലഹത്തെത്തുടര്‍ന്നുള്ള കൊലപാതകമാകാം എന്നാണു പോലീസ് കരുതുന്നത്. പ്രതി സമീപപ്രദേശത്തുതന്നെ ഉണ്ടാകുമെന്നാണു പോലീസ് കരുതുന്നത്.

പട്ടേലിനെ കണ്െടത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ പോലീസ് ഡിക്ടറ്റീവ് കെല്ലി ഹാര്‍ഡിണ്ടിനെ 410 222 4743 എന്ന നമ്പരിലോ ടിപ് ലൈന്‍ 410 222 4700 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍