വോയ്സ് വിയന്നയുടെ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 18ന്
Tuesday, April 14, 2015 6:05 AM IST
വിയന്ന: വോയ്സ് വിയന്നയുടെ ആദ്യ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 18ന് നടക്കും. 22-ാമത്തെ ജില്ലയിലുള്ള സ്റഡ്ലൌ ദേവാലയ ഹാളില്‍ 11.30നു പരിപാടികള്‍ ആരംഭിക്കും. മുഖ്യാതിഥിയായ ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ അസി. ചാപ്ളെയിന്‍ ഫാ. ജോയി പ്ളാതോട്ടത്തില്‍ ഈസ്റര്‍-വിഷു സന്ദേശം നല്‍കും.

വോയ്സ് വിയന്നയുടെ കൂട്ടുക്കാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷവേളയെ കൂടുതല്‍ മോടിയാക്കും. സംഘടനയിലെ അംഗങ്ങള്‍ക്കുവേണ്ടിയുള്ള വിനോദ മത്സരങ്ങളും അന്നേ ദിവസം നടക്കും. ഉച്ചഭക്ഷണത്തോടുകൂടി ആഘോഷപരിപാടികള്‍ക്കു സമാപനമാകും.

വിശദവിവരങ്ങള്‍ക്ക് വോയ്സിന്റെ പ്രസിഡന്റ് ജോണ്‍സണ്‍ വാഴലാനിക്കലും സെക്രട്ടറി ജീവന്‍ തോമസ്, സുനില്‍ കോര തുടങ്ങിയവരെ സമീപിക്കുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി