ആര്‍എസ്സി യുവ വികസന സഭ ഏപ്രില്‍ 17ന്
Tuesday, April 14, 2015 6:03 AM IST
കുവൈറ്റ്: പ്രവാസി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ജീവിതവും ഭാവിയും സാമൂഹിക വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന യുവ വികസനസഭ ഏപ്രില്‍ 17നു(വെള്ളി) അബാസിയ പാകിസ്ഥാന്‍ ഇംഗ്ളീഷ് സ്കൂളില്‍ നടക്കും.

വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും. മൂന്നു വേദികളിലായി നടക്കുന്ന പ്രതിനിധി സഭ, വിദ്യാര്‍ഥി സഭ, പ്രഫഷണല്‍ മീറ്റ്, വിചാര സഭ, യൂത്ത് പാര്‍ലമെന്റ് എന്നീ സെഷനുകളില്‍ രാജ്യത്തെ സാംസ്കാരിക, സാമൂഹിക, അക്കഡേമിക് വ്യക്തിത്വങ്ങള്‍ പങ്കെടുക്കും

രാവിലെ എട്ടിനു യൂത്ത് സ്ക്വയറില്‍ നടക്കുന്ന പ്രതിനിധി സഭയോടെയാണു യുവവികസനസഭയുടെ തുടക്കം. സയിദ് ഹബീബ് ബുഖാരി ഉദ്ഘാടനം ചെയ്യും. ടി.എ. അലി അക്ബര്‍ വിഷയാവതരണം നടത്തും. ഉച്ചകഴിഞ്ഞ് 1.30നു സ്റുഡന്റ്സ് സ്ക്വയറില്‍ നടക്കുന്ന വിദ്യാര്‍ഥി സഭ അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം ചെയ്യും. നന്മയില്‍ നമുക്കൊത്തു ചേരാം എന്ന വിഷയത്തില്‍ അഹമദ് കെ മാണിയൂര്‍ പഠനം നയിക്കും. വിശിഷ്ടാതിഥി വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ കുട്ടികളുമായി സംവദിക്കും.

വിസ്ഡം സ്ക്വയറില്‍ നടക്കുന്ന പ്രഫഷണല്‍ മീറ്റ് ഷിഫാ അല്‍ ജസീറ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ റിസ്വാന്‍ ഉദ്ഘാടനം ചെയ്യും. ആറ്റിറ്റ്യൂഡ് ഇന്‍സ്റിറ്റ്യൂട്ട് ഫൌണ്ടര്‍ ഷാനവാസ് അബ്ദുള്‍സലാം പഠന സെഷന് നേതൃത്വം നല്‍കും. കലാലയം സ്ക്വയറില്‍ നടക്കുന്ന വിചാര സഭയില്‍ ബര്‍ഗ്മാന്‍ തോമസ്, ഹനീഫ് വെള്ളച്ചാല്‍, സി.ടി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിക്കും.

വൈകുന്നേരം നാലിനു പ്രവാസികളുടെ ജീവിതവും വികസനവും ചര്‍ച്ച ചെയ്യുന്ന യൂത്ത് പാര്‍ലിമെന്റ് അരങ്ങേറും. വി.എസ്. സുനില്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലാണു പാര്‍ലമെന്റ് നടക്കുക. പ്രവാസി പ്രതിനിധികളായ ജോണ്‍ മാത്യു, തോമസ് മാത്യു കടവില്‍, സഗീര്‍ തൃക്കരിപ്പൂര്‍, ക്യഷ്ണന്‍ കടലുണ്ടി, അബ്ദുള്‍ ഫത്താഹ് തൈയില്‍, ബഷീര്‍ ബാത്ത, ശ്രീംലാല്‍ മുരളി, ഹംസ പയ്യന്നൂര്‍, അഹ്മദ് കെ. മാണിയൂര്‍, ടി.എ. അലി അക്ബര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കു ചേരും. അബ്ദുള്ള വടകര ചര്‍ച്ച നിയന്ത്രിക്കും.

വൈകുന്നേരം 7.30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വി.എസ്. സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സയിദ് അബ്ദുള്‍ റഹ്മാന്‍ ബാഫഖി, അബ്ദുള്‍ ഹഖീം ദാരിമി, ഷുക്കൂര്‍ മൌലവി കൈപ്പുറം, ടി.എ. അലി അക്ബര്‍, അഹമദ് കെ. മാണിയൂര്‍, അബ്ദുള്ള വടകര, അഹമദ് സഖാഫി കാവനൂര്‍, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. ഗോപകുമാര്‍, അബ്ദുള്‍ ലത്തീഫ് സഖാഫി, ആബിദ് (ഐ ബ്ളാക്ക്), അഫ്സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ്), സാദിഖ് കൊയിലാണ്ടി എന്നിവര്‍ പ്രസംഗിക്കും.

പത്രസമ്മേളനത്തില്‍ ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുള്‍ ഹഖീം ദാരിമി, ഐസിഎഫ് സെക്രട്ടറി അബ്ദുള്ള വടകര, ആര്‍എസ്സി നാഷണല്‍ ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് സഖാഫി, ആര്‍എസ്സി നാഷണല്‍ ജനറല്‍ കണ്‍വീനര്‍ സാദിഖ് കൊയിലാണ്ടി, ആര്‍എസ്സി നാഷണല്‍ സംഘടനാ കണ്‍വീനര്‍ റഫീഖ് കൊച്ചന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍