കുവൈറ്റില്‍ അനധികൃത മദ്യം പിടികൂടി; നാലു പേര്‍ അറസ്റില്‍
Tuesday, April 14, 2015 4:16 AM IST
കുവൈറ്റ്: ഫര്‍വനിയയില്‍നിന്ന് 250 കുപ്പി പ്രാദേശിക മദ്യം പിടികൂടി. സംഭവത്തില്‍ നാലു ഏഷ്യാക്കാരെ പോലീസ് അറസ്റ് ചെയ്തു. നിര്‍ത്തിയിട്ട ഒരു വാഹനത്തില്‍ നടത്തിയ പരിശോധനയിലാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ മദ്യം പിടികൂടിയത്. അറസ്റ് ചെയ്ത നാലു പേരെയും കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട വിഭാഗത്തിനു കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍