ജര്‍മനിയിലെ ഹൈവേയില്‍ ചെറുവിമാനം തകര്‍ന്ന് ഒരു മരണം
Monday, April 13, 2015 8:05 AM IST
ബര്‍ലിന്‍: വടക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ ഹൈവേയ്ക്കു സമീപം ചെറുവിമാനം തകര്‍ന്നു വീണു 69 കാരനായ പൈലറ്റ് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന മൂന്നു യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്.

ഹാറ്റന്‍ എയര്‍ഫീല്‍ഡില്‍ നിന്നു പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഓള്‍ഡന്‍ബര്‍ഗ് നഗരത്തിനടുത്താണ് സംഭവം.

ദേശീയ പാത എ 28 ഹൈവേയുടെ വശത്തായാണ് വിമാനം വീണത്. ഒരു ചിറക് ഹൈവേയിലെ എമര്‍ജന്‍സി ലെയ്നിലാണ് പതിച്ചത്. ഹൈവേ ഏറെക്കുറെ വിജനമായിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍