കൈരളി യുണിറ്റ് സമ്മേളനങ്ങള്‍ നടത്തി
Monday, April 13, 2015 7:57 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍, ഫുജൈറ യുണിറ്റ് സമ്മേളനങ്ങള്‍ നടത്തി.

ഏപ്രില്‍ 10 നു ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആരംഭിച്ച ഖോര്ഫക്കാന്‍ യുണിറ്റ് സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം. അഷ്റഫ് ഉദ്ഘടനം ചെയ്തു. യുണിറ്റ് സെക്രട്ടറി സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.സി. ജോയിന്റ് സെക്രട്ടറി സൈമണ്‍ സാമുവല്‍ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ ബൈജു രാഘവന്‍ കണക്കും അവതരിപ്പിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാര്‍, എം.എം.എ റഷീദ്, അബ്ദുള്‍ റസാക്ക്, ശിവശങ്കരന്‍ എന്നിവര് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മറിയാമ്മ ജേക്കബ് (പ്രസിഡന്റ്), ഷനോജ് (സെക്രട്ടറി), സതീഷ് കുമാര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

ഏപ്രില്‍ 10 നു വൈകുന്നേരം ആറിന് ആരംഭിച്ച ഫുജൈറ യുണിറ്റ് സമ്മേളനം ചിന്തകനും എഴുത്തുകാരനുമായ ഡോ. പി.കെ. പോക്കര്‍ ഉദ്ഘടനം ചെയ്തു. യൂണിറ്റു പ്രസിഡന്റ് സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം. അഷ്റഫ്, സി.സി. സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെക്രട്ടറി സി.കെ. ലാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.സി ജോയിന്റ് സെക്രട്ടറി സൈമണ്‍ സാമുവല്‍ സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ സുജിത് കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായ അനീഷ് ആയടത്തില്‍ (പ്രസിഡന്റ്), സി.കെ. ഷനോജ് സി.കെ. ലാല്‍ (സെക്രട്ടറി), വേണുക്കുട്ടന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 24 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

പ്രവാസി പുനരധിവാസത്തിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട വിധം ഇടപെടണമെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ കവര്‍ന്നു തിന്നുന്ന ഫാസിസം അവസാനിപ്പിക്കണമെന്നും തുടങ്ങിയ വിവിധ പ്രമേയങ്ങളും സമ്മേളനങ്ങള്‍ പാസാക്കി.