കമ്യൂണിറ്റി ആശുപത്രിയും സ്കൂളും ആരംഭിക്കുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും: അന്‍വര്‍ സാദാത്ത്
Monday, April 13, 2015 7:54 AM IST
ദുബായി: യുഎഇയിലെ സാധാരണക്കാരായ പ്രവാസികളുടെ സൌകര്യത്തിനായി കമ്യൂണിറ്റി ആശുപത്രിയും സ്കൂളും സ്ഥാപിക്കുന്നതിനു മുന്‍കൈ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അന്‍വര്‍ സാദാത്ത് എംഎല്‍എ. റിസാല സ്റഡി സര്‍ക്കിള്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച യുവ വികസനസഭയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ വിവിധ സെഷനുകളില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുവാക്കളിലാണ് സമൂഹത്തിന്റെ പ്രതീക്ഷ. വിദ്യാഭ്യാസത്തിലും തൊഴില്‍ മികവിലും വളര്‍ച്ച കൈവരിക്കുന്ന യുവാക്കളിലൂടെയാണ് രാജ്യത്തിന്റെ പുരോഗതി സാധ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു. യൂവാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊ ണ്ടും സംഘാടന വൈവിധ്യം കൊണ്ടും വേറിട്ടു നിന്ന പപ്രവാസ ലോകത്തെ സമ്മേളനമായിരുന്നു വികസന സഭ

സമാപന സമ്മേളനം ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ലേബര്‍ കോണ്‍സുല്‍ പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് നാഷനല്‍ ചെയര്‍മാന്‍ മുസ്തഫ ദാരിമി കടാങ്കോട്, അഷ്റഫ് മന്ന, ഫിറോസ് അബ്ദുര്‍ റഹ്മാന്‍, ബേബി തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പകര, അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, അബ്ദുള്‍ ബഷീര്‍ സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര, അലി അക്ബര്‍, റസാഖ് മാറഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.

നേരത്തെ നടന്ന വിദ്യാര്‍ഥി സഭയില്‍ എംഎഎ കുട്ടികളുമായി സംവദിച്ചു. ഗള്‍ഫിലെ വിദ്യാര്‍ഥികളുടെ അവസ്ഥകള്‍ വേണ്ടത്ര മനസിലാക്കിയിട്ടില്ലെന്നും ഗള്‍ഫിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ നിസമസഭയില്‍ ചര്‍ച്ചയില്‍ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി സഭ സി.എം.എ. കബീര്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.ജെ. ജേക്കബ് ക്ളാസെടുത്തു. പ്രഫഷനല്‍ മീറ്റ് ഐസിഎഫ് നാഷനല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗംലം ഉദ്ഘാടനം ചെയ്തു. ആര്‍.കെ. രാധാകൃഷ്ണന്‍, ഫിറോസ് അബ്ദുര്‍റഹ്മാന്‍ സെഷനുകള്‍ നയിച്ചു. വിചാര സഭയില്‍ സത്യന്‍ മാടാക്കര, മുരളി മാഷ് എന്നിവര്‍ സദസ്യരുമായി സാഹിതീയ സംഭാഷണം നടത്തി. യുവവികസന സഭയിലെ മുഖ്യ സെഷനായിരുന്ന യൂത്ത് പാര്‍ലിമെന്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ചക്കു വന്നു.

എം.സി.എ നാസര്‍ ചര്‍ച്ച നിയന്ത്രിച്ചു. അഡ്വ. വൈ.എ. റഹീം, കെ.എല്‍. ഗോപി, സിബി മാത്യു, അഡ്വ. ആഷിഖ്, അഡ്വ. സാജിദ്, രാജന്‍ കൊളവില്‍പാലം, ഷരീഫ് കാരശേരി, പി.സി.കെ ജബാര്‍, താജുദ്ധീന്‍ വെളിമുക്ക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാവിലെ നടന്ന പ്രതിനിധിസഭ എ.കെ. അബ്ദുള്‍ ഹകീം ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍, റസാഖ് മാറഞ്ചേരി, ഷമീം എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള