സ്നേഹതീരം ഒന്നാം വാര്‍ഷികം ആഘോഷിച്ചു
Monday, April 13, 2015 7:52 AM IST
കുവൈറ്റ്: അബാസിയ സ്നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്റ് അലക്സ് കുട്ടിയുടെ ആധ്യക്ഷത വഹിച്ച യോഗം അബാസിയ റസിഡന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സോജന്‍ ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കുവൈറ്റിലെ വിദ്യാഭ്യാസം അവസാനിപ്പിച്ചു നാട്ടില്‍ ഉപരിപഠനത്തിനു പോകുന്ന അംഗങ്ങളുടെ കുട്ടികളായ അന്‍സു അലക്സ്, ക്ഷേമ മാത്യു എന്നിവര്‍ക്ക് തോമസ് കെ. തോമസ് ഉപഹാരം നല്‍കി. കുവൈറ്റിലെ അനിയന്ത്രിത വാടക വാടക വര്‍ധനക്കെതിരെ നടക്കുന്ന നിയമ നടപടികള്‍ക്ക് യോഗം ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചു. അംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികളും കുവൈറ്റിലെ പ്രമുഖ കലാകാരന്മാര്‍ ഗാനമേളയും അവതരിപ്പിച്ചു. കെ. രതീശന്‍ സ്വാഗതവും ബിനു ജോയ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍