ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 26ന്
Monday, April 13, 2015 7:52 AM IST
ന്യൂഡല്‍ഹി: ആര്‍കെപുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 26ന് (ഞായര്‍) ആഘോഷിക്കും.

രാവിലെ 10ന് രൂപം വെഞ്ചരിപ്പല്‍, പ്രസുദേന്തി വാഴ്ച് എന്നിവയ്ക്ക് സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് മുന്‍ സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് വട്ടക്കുഴി കാര്‍മികത്വം വഹിക്കും.

ആഘോഷമായ തിരുനാള്‍ കുര്‍ബാക്കു സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് മണിമല മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പയസ്, ഫാ. ജോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തുടര്‍ന്നു പ്രദക്ഷിണം, കരിമരുന്നു കലാപ്രകടനം, കൊഴുക്കൊട്ട നേര്‍ച്ച വിതരണം എന്നിവ നടക്കും.

പ്രസുദേന്തിമാരാകുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 9136241312.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്