നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിച്ചു
Monday, April 13, 2015 3:12 AM IST
ദമാം: നവയുഗം സാംസ്കാരികവേദി ദമാം ഖുദരിയ ഈസ്റ് യൂണിറ്റ് നിസ്വാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ജീവകാരുണ്യപ്രവര്‍ത്തകരായ ഷിബുകുമാര്‍ തിരുവനന്തപുരത്തേയും നാസ് വക്കത്തേയും ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് അഷറഫ് തലശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍. ബിജു നെല്ലില സ്വാഗതവും സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. നാസ് വക്കത്തിനെ യൂണിറ്റ് രക്ഷാധികാരി എസ്. പ്രസന്നനും, ഷിബുകുമാര്‍ തിരുവനന്തപുരത്തിനെ നവയുഗം ദമാം മേഖലാ വൈസ് പ്രസിഡന്റ് കെ.എസ്. താജുദ്ദീനും പൊന്നാടയണിയിച്ചു. നഹാസ് എ.കെ.,റിജേഷ് കന്നികൊട്, ബാബുകുട്ടന്‍, രാജന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം