ഡബ്ളിനില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാള്‍ ഏപ്രില്‍ 25 ന്
Saturday, April 11, 2015 8:17 AM IST
ഡബ്ളിന്‍: ഡബ്ളിനില്‍ വിശുദ്ധ യൌസേപ്പ്പിതാവിന്റെ തിരുനാളാഘോഷം ഏപ്രില്‍ 25 ന് (ശനി) നടക്കും. സെന്റ് ജോസഫ്് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡബ്ളിന്‍ മെറിയോണ്‍ റോഡ,് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തിലാണ് തിരുനാള്‍. ഇതോടനുബന്ധിച്ച് കുട്ടികളുടെ പ്രഥമദിവ്യ കാരുണ്യ സ്വീകരണവും നടക്കും.

ആര്‍നോള്‍ഡ് അലോഷ്യസ്, ഗോഡ്വിന്‍ വിന്‍സെന്റ്, ഏയ്ഞ്ചല്‍ റോയ്, ജെഫ്ന ജിജി, മയല്‍ മരിയ ജയ്സണ്‍, ജുഡ് ജോസ്, മാര്‍ഷല്‍ മാര്‍ട്ടിന്‍ എന്നിവരാണ് പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുക. ഉച്ചകഴിഞ്ഞ് 2.30 ന് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കുക.

ഫാ. ലാലു ഓലിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. മനോജ് പൊന്‍കാട്ടില്‍ വിശുദ്ധ കുര്‍ബാനയും ഫാ. ജോസ് ഭരണികുളങ്ങര ലദീഞ്ഞുമര്‍പ്പിക്കും. പരിപാടിയുടെ ഭാഗമായി സ്നേഹവിരുന്നും നടക്കും. തിരുനാള്‍ നടത്തിപ്പിലേക്ക് വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് : ജയ്സണ്‍ കിഴക്കയില്‍