ബല്ലാരറ്റില്‍ മലയാളി കൂട്ടായ്മയ്ക്കു പുതിയ നേതൃത്വം
Saturday, April 11, 2015 7:05 AM IST
വിക്ടോറിയ: ബാല്ലരറ്റിലെ മലയാളികള്‍ക്കു പുതിയ നേതൃത്വം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബല്ലാരറ്റ് മലയാളികളുടെ സാംസ്കാരിക സാമൂഹിക ആത്മീയ മേഖലകളെ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോകുന്ന കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി സാജു പോള്‍ (പ്രസിഡന്റ്), സെബാസ്റ്യന്‍ ചെല്ലാട്ട് (വൈസ് പ്രസിഡന്റ്), ജലേഷ് ഏബ്രഹാം (സെക്രട്ടറി), എലിസബത്ത് ജോസഫ് (ജോ. സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍) എന്നിവരെയും ആത്മീയ കാര്യങ്ങളുടെ ഏകോപനത്തിനായി ഡോണ്‍ സെബാസ്റ്യനെയും തെരഞ്ഞെടുത്തു.

ഈസ്റര്‍-വിഷു ആഘോഷങ്ങളോടനുബന്ധിച്ചാണു തെരഞ്ഞെടുപ്പു നടത്തിയത്. ആഘോഷങ്ങള്‍ക്കു നിലവിലെ ഭാരവാഹികള്‍ ആയ സിജോ ജോര്‍ജ് ഈന്തനാകുഴി, ജോര്‍ജ് മാണിക്കത്താന്‍, ജെറി മോഹന്‍, ഷാന്‍ തോമാസ്, ഡോണ്‍ സെബാസ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉദ്ഘാടന ചടങ്ങില്‍ എ.കെ.രവീന്ദ്രന്‍ ഈസ്റര്‍ വിഷു സന്ദേശം നല്‍കി. ജോണ്‍ തോമസ്, ഡോ. നിതിന്‍, സിജോ ജോര്‍ജ് ഈന്തനാകുഴി എന്നിവര്‍ സംസാരിച്ചു. സ്കന്ദ മാതാ ഡാന്‍സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അശ്വിന്‍ ജോര്‍ജിന്റെ സംഗീതവിരുന്നും ചടങ്ങുകള്‍ക്കു മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: ലോകന്‍ രവി