ലോസ്ആഞ്ചലസ് സെന്റ് മേരീസ് ദേവാലയത്തിലെ ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയമായി
Saturday, April 11, 2015 6:58 AM IST
ലോസ്ആഞ്ചലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-ാമത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായുളള ലോസ്ആഞ്ചലസ് സെന്റ് മേരീസ് ദേവാലയത്തിലെ കിക്ക് ഓഫ് ഇടവക മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസ് നിര്‍വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം യല്‍ദോ മാര്‍ തീത്തോസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി, രജിസ്ട്രേഷന്‍ ഫോറം മെത്രാപ്പോലീത്തായ്ക്കു കൈമാറി.

ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍നിന്നു വളരെ നല്ല സഹകരണമാണു ലഭിക്കുന്നതെന്നും ഇക്കാര്യത്തില്‍ എല്ലാ സഭാംഗങ്ങളോടും പ്രത്യേകം നന്ദി അറിയിച്ചു. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രത്യേകതയെക്കുറിച്ചും ഇടവകാംഗങ്ങള്‍ ഈ ആത്മീയ കുടുംബമേളയില്‍ പങ്കു ചേര്‍ന്ന് ഇതൊരു വന്‍ വിജയമാക്കി തീര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വികാരി സാബു ചോറാട്ടില്‍ കോര്‍ എപ്പിസ്കോപ്പാ ഇടവകാംഗങ്ങളെ ഓര്‍മിപ്പിച്ചു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തോടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍