ലിബര്‍ട്ടി ബെല്‍ റിയല്‍ എസ്റേറ്റ് അവാര്‍ഡ് പ്രവാസി മലയാളിക്ക്
Friday, April 10, 2015 9:02 AM IST
ഡാളസ്: 2104ലെ ലിബര്‍ട്ടി ബെല്‍ റിയല്‍ എസ്റേറ്റ് അവാര്‍ഡ് മലയാളിയായ സുമോദ് നെല്ലിക്കാലായ്ക്ക്. പെന്‍സില്‍വാനിയയിലെ റിയല്‍ എസ്റേറ്റ് രംഗത്ത് വളരെ പ്രശംസനീയമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നു പോര്‍ട്ട് വാഷിംഗ്ടണ്‍ ഗോള്‍ഫ് ആന്‍ഡ് കൌണ്ടി ക്ളബ്ബില്‍ നടന്ന സമ്മാനദാന ചടങ്ങിനു ശേഷം ബ്രോക്കര്‍ ഓഫ് റെക്കോര്‍ഡ് ഡാന്‍ മാനിലി അറിയിച്ചു.

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പെന്‍സില്‍വാനിയ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സുമോദിനെ പ്രസിഡന്റ് എബി തോമസ് അഭിനന്ദനം അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയും നേടിയെടുത്ത പുരസ്കാരം പ്രവാസി മലയാളികള്‍ക്ക് അഭിമാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.