സാമൂഹിക പുരോഗതി: നോര്‍വേയും സ്വീഡനും സ്വിറ്റ്സര്‍ലാന്‍ഡും മുന്നില്‍
Friday, April 10, 2015 9:00 AM IST
ബര്‍ലിന്‍: സാമൂഹിക പുരോഗതി സൂചികയില്‍ നോര്‍വേക്ക് ഒന്നാം സ്ഥാനം. സ്വീഡന്‍ രണ്ടാമതും സ്വിറ്റ്സര്‍ലന്‍ഡ് മൂന്നാമതുമെത്തി.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ പ്രോഗ്രസ് ഇംപാരറ്റീവ് എന്ന സ്ഥാപനമാണു സൂചിക തയാറാക്കിയിരിക്കുന്നത്.

ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, വ്യക്തി സ്വാതന്ത്യ്രം, ഭക്ഷ്യ ലഭ്യത, വെള്ളം, താമസസൌകര്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണു സൂചിക തയാറാക്കിയിരിക്കുന്നത്.

ഐസ്ലന്‍ഡും ന്യൂസിലാന്‍ഡുമാണു നാലും അഞ്ചും സ്ഥാനങ്ങളില്‍. മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങളില്‍ അസമത്വത്തെക്കാള്‍ വലുത് ദാരിദ്യ്രമാണെന്നും പഠന റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍