അല്‍ഫുര്‍ഖാന്‍ ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം ശ്രദ്ധേയമായി
Friday, April 10, 2015 7:30 AM IST
കുവൈറ്റ് : അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ വിവിധ സൂറത്തുകളെ അവലംബിച്ച് മസ്ജിദുല്‍ കബീറില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം ശ്രദ്ധേയമായി.

12 വയസിനു താഴെയുള്ളവരില്‍നിന്ന് ഒന്നാം സ്ഥാനം ബര്‍സ ജലീല്‍ തറയില്‍ (മലപ്പുറം), അബ്ദുള്‍ അസീസ് മുഹമ്മദ് ഹരീസ് (ശ്രീലങ്ക), ഹുദ ഇസാമുദ്ദീന്‍ (ശ്രീലങ്ക), സൈമ സമീഹുള്ള ബന്ദര്‍കര്‍ (മുംബൈ) എന്നിവര്‍ നേടി. അയ്മന്‍ അന്‍വര്‍ കാസി (മുംബൈ) രണ്ടും ഉമര്‍ അഷ്റഫ് (മുംബൈ) മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനത്തിനു ഹനം അന്‍വര്‍ ഖാസി (മുംബൈ), നാദിര്‍ ഹസന്‍ (ഉഗാണ്ട) എന്നിവരെ തെരെഞ്ഞെടുത്തു.

ഇരുപതിനും പന്ത്രണ്ടിനും ഇടയിലുള്ളവരില്‍ നിന്ന് ഹാജറ ഇസാമുദ്ദീന്‍ (ശ്രീലങ്ക), അബ്ദുള്ള മുഹമ്മദ് ഹരീസ് (ശ്രീലങ്ക), അമാന്‍ പാര്‍ക്കര്‍ (മഹാരാഷ്ട്ര) എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. മികച്ച പ്രകടനത്തിനു ഹിബ ആമിന യൂനുസ് (കോഴിക്കോട്) തെരെഞ്ഞെടുത്തു.

ഇരുപതിനു (പുരുഷന്മാര്‍) മുകളില്‍ നിന്നുള്ളവരില്‍നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഷബീര്‍ മുണ്േടാളി (നന്തി), എച്ച്.പി അബ്ദുള്‍ ഗഫൂര്‍ (തിരൂര്‍), ഫൈസല്‍ (നല്ലളം) എന്നിവര്‍ യഥാക്രമം നേടി. മികച്ച പ്രകടനത്തിനു യഹ്യയെ (കോഴിക്കോട്) തെരെഞ്ഞെടുത്തു. സ്ത്രീകളില്‍നിന്ന് ഷഹര്‍ബാന്‍ മുഹമ്മദ് ബേബി (തൃശൂര്‍), ഗുല്‍ജീന ജബാര്‍ (കുന്നംകുളം), ജഫ്ന അന്‍വര്‍ (താനൂര്‍) എന്നിവരും നേടി.

ഒരു ജുസ്അ് വിഭാഗത്തില്‍ ഹിഫ്ള്‍ മത്സരത്തില്‍ ബുഷ്റ അബ്ദുള്‍ അസീസ് (ചാവക്കാട്), മുഹമ്മദ് ഹാനി (തലശേരി) എന്നിവര്‍ ഒന്നാം സ്ഥാനവും അനസ് അബ്ദുള്‍ അസീസ് (നരിക്കുനി), ഹുസ്ന സയിദ് ഗൌസുദ്ദീന്‍ (ഹൈദരാബാദ്) എന്നിവര്‍ രണ്ടാം സ്ഥാനവും പങ്കിട്ടു. ലൈബ അബ്ദുറൌഫ് പാര്‍ക്കര്‍ (മഹാരാഷ്ട്ര) മൂന്നാം സ്ഥാനവും നേടി. മികച്ച പ്രകടനത്തിനു പി.പി സുഹറ, കെ.വി ആമിന എന്നിവരെ തെരെഞ്ഞെടുത്തു. ജുസ്അ് രണ്ടിനെ അവലംബിച്ചുള്ള ഹിഫ്ള്‍ മത്സരത്തില്‍ അബ്ദുള്‍ ബാസിത് (ചാവക്കാട്), ദീന മുഹമ്മദ് ഷരീഫ് (ചെമ്മണ്ണൂര്‍), മുഹമ്മദ് അസ്ഹര്‍ (നരിക്കുനി) യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച പ്രകടനത്തിന് ബിഷാറ ബഷീറി (കണ്ണൂര്‍) നെ തെരെഞ്ഞെടുത്തു. അല്‍ഫുര്‍ഖാന്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത്തെ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരമാണിത്.

ഹാഫിളുമാരായ മുനീര്‍ ഖാസിമി, യൂസുഫ് ഖാസിമി, ഹാരിസുല്‍ ഹാദി), ഷെയ്ഖ് ഹബീബുറഹ്മാന്‍ (പാക്കിസ്ഥാന്‍, ഖമറുല്‍ സമാന്‍ (ബംഗ്ളാദേശ്) സലീം സാഹിബ് (പാക്കിസ്ഥാന്‍) എന്നിവര്‍ മത്സരത്തിലെ വിധി കര്‍ത്താക്കളായിരുന്നു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, അല്‍ഫുര്‍ഖാന്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഫറോഖ്, മുര്‍ഷിദ് മുഹമ്മദ് അരീക്കാട്, പി.വി. അബ്ദുള്‍ വഹാബ്, സൈദ് മുഹമ്മദ് റഫീഖ് എന്നിവര്‍ മത്സരത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍