വിമന്‍സ് ഫ്രട്ടേണിറ്റി പ്രബന്ധരചന മത്സരവിജയികളെ പ്രഖ്യാപിച്ചു
Friday, April 10, 2015 7:27 AM IST
ദമാം: വിമന്‍സ് ഫ്രട്ടേണിറ്റി ഫോറം ദമാം കേരള ചാപ്റ്റര്‍ വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

പ്രവാസലോകത്തെ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ ഖദീജ ഹബീബ് ഒന്നാം സ്ഥാനവും ഷാലിമ മുസ്തഫ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷമീന നൌഷാദ്, റാനിയ ഫാത്തിമ, റീന ഡാനിയേല്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് ഡോ. ടെസി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാന ചടങ്ങിനോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ ആംഡ് ഫോഴ്സ് ഹോസ്പിറ്റലിലെ ഡോ. ടെസി റോണി ക്ളാസെടുത്തു. സ്ത്രീകളാണു കുടുംബത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതെന്നും കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തില്‍ പിതാവിനേക്കാള്‍ മാതാവിന്റെ പങ്ക് വലുതാണെന്നും ഡോ. ടെസി റോണി സദസിനെ ഓര്‍മിപ്പിച്ചു. നമ്മുടെ കുട്ടികളെ ദുഷിച്ച കാഴ്ചപ്പാടുകളില്‍നിന്നു മാറി ചിന്തിക്കാനുള്ള അറിവ് അവര്‍ക്കു പകര്‍ന്നു നല്‍കി അവരുടെ മനസ് പാകപ്പെടുത്തിയെടുക്കുന്നതില്‍ മാതാവിനുള്ള പങ്കു വലുതാണെന്നും അവര്‍ പറഞ്ഞു.

മര്‍വ ഷറഫുദ്ദീന്‍, ആയിഷ എന്നിവര്‍ ഗാനം ആലപിച്ചു. വിമന്‍സ് ഫ്രട്ടേണിറ്റി ഫോറം കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് അസീല ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷമീന നൌഷാദ് സ്വാഗതവും ബുഷ്റ സലാം നന്ദിയും പറഞ്ഞു. സാജിദ മൂസക്കുട്ടി, റജീന സാജിദ്, തസ്നീം സുനീര്‍, ഉനൈസ അമീര്‍, സാജിദ നമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം