ഓക്സ്ഫോര്‍ഡ് മലയാളി സമാജം വാര്‍ഷികവും ഈസ്റര്‍ വിഷു ആഘോഷവും ഏപ്രില്‍ 11 ന്
Thursday, April 9, 2015 8:52 AM IST
ഓക്സ്ഫോര്‍ഡ് : യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്സ്മാക്സിന്റെ (ഛതങഅട) ഈസ്റര്‍, വിഷു ആഘോഷവും സമാജത്തിന്റെ പത്താമത് വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും ഏപ്രില്‍ 11ന് (ശനി) പ്രൌഡഗംഭീരമായി നടക്കും.

ഏകദേശം 120 ല്‍പരം കുടുംബങ്ങള്‍ അംഗങ്ങളുള്ള സംഘടന കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിരവധി നല്ലകാര്യങ്ങള്‍ക്കു പുറമെ ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി യുകെ മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

2005 ഏപ്രിലില്‍ രൂപംകൊണ്ട ഓക്സ്മാക്സ് ഇന്ന് അംഗബലത്തിലും പ്രവര്‍ത്തനമികവിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്.

സമാജത്തിന്റെ പത്താമത് വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗാകയന്‍ ബിജു നാരായണന്‍ ഭദ്രദീപം തെളിച്ചു നിര്‍വഹിക്കും. സമാജത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ സമാജം അംഗങ്ങളെ പൊന്നാട അണിയിച്ചും ഒപ്പം കുടുംബങ്ങളെയും ആദരിക്കും.

സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, എന്നിവയ്ക്കുശേഷം ബിജു നാരായണന്‍ നയിക്കുന്ന ഗാനമേളയും ആഘോഷ പരിപാടികളെ വര്‍ണാഭമാക്കും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് പരിപാടിയിട്ടിരിക്കുന്നത്, അതിന്റെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ബ്ളഡ് ഡൊണേഷന്‍ ക്യാമ്പ്, അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്പ് ടൂര്‍ (മേയ് 2015), സ്റേജ് ഷോ, കറി നൈറ്റ്, ഫുഡ് കളക്ഷന്‍, ക്ളോത്ത് കളക്ഷന്‍ തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സമാജം അംഗങ്ങളുടെ പരസ്പര സഹകരണവും സ്നേഹവുമാണ് 10 വര്‍ഷത്തെ എല്ലാ നേട്ടങ്ങളും നേടിയെടുക്കാന്‍ സമാജത്തിനു കഴിഞ്ഞിട്ടുള്ളത്.

ആഘോഷ പരിപാടിയിലേക്ക് എല്ലാ സമാജം അംഗങ്ങളേയും എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍