എംസിഎല്‍ ട്വിന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 10 മുതല്‍
Thursday, April 9, 2015 8:50 AM IST
ദുബായി: യംഗ് ടാലന്റ് ക്രിക്കറ്റ് അക്കാദമി, റെഡ് 94.7 എഫ്എം, ടൈം ഇവന്റ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ക്രിക്കറ്റ് കൌണ്‍സിലിന്റെ സഹകരണത്തില്‍ എംസിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു.

ഏപ്രില്‍ 10 മുതല്‍ മേയ് 22 വരെ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ ഷാര്‍ജ സ്കൈലൈന്‍ കോളജ് ഗ്രൌണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ചുള്ള ടീമുകളും ട്രാവന്‍കൂര്‍, തലശേരി എന്നീ മേഖലാ ടീമുകളും പങ്കെടുക്കും.

ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കുവേണ്ടി കളിച്ച കൃഷ്ണചന്ദ്രന്‍, 19 വയസില്‍ താഴെയുള്ള യുഎഇ ടീമംഗം ജസ്റിന്‍ ജെയിംസ്, 14 വയസില്‍ താഴെയുള്ള കേരള ടീമംഗം ഷോണ്‍ റോജര്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ കളിക്കും.

റെഡ് 94.7 എഫ്എം, ദുബായി വെറ്ററന്‍സ്, സ്ത്രീകള്‍ മാത്രമുള്ള ടീം എന്നിവരുടെ പ്രദര്‍ശന മത്സരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായി നടക്കും.

അല്‍ ഫറൂസിയ ഇവന്റ്സ് മുഖ്യ പ്രായോജകരും എസ്എഫ്സി പ്ളസ്, തറവാട് റസ്ററന്റ് എന്നിവര്‍ സഹ പ്രായോജകരുമാണ്. മലയാളികള്‍ മാത്രം കളിക്കുന്ന ടൂര്‍ണമെന്റില്‍ മുന്‍ കേരള, തമിഴ്നാട് രഞ്ജി താരങ്ങളും പങ്കെടുക്കും.

എം.ഷാഹുല്‍ ഹമീദ്, സതീഷ് കുമാര്‍ സി.എം, ആഷിഖ് അസീസ്, ചാള്‍സ് പോള്‍, ഷിനോയ് സോമന്‍, സുധീര്‍ സുബ്രഹ്മണ്യന്‍, അസ്മ ഷൌക്കത്ത്, ബിജു പി. കോശി എന്നിവര്‍ ഡയറക്ടര്‍മാരായും റാഫി മാത്യു മാച്ച് റഫറിയായും പ്രവര്‍ത്തിക്കുന്നുവെന്ന് എം.ഷാഹുല്‍ ഹമീദ്, സിമി സനല്‍, സതീഷ് കുമാര്‍ സി.എം. ആഷിഖ് അസീസ്, ഷെഹ്സാദ് അല്‍ത്താഫ്, ചാള്‍സ് പോള്‍, ഷിനോയ് സോമന്‍, അസ്മ ഷൌക്കത്ത്, റോജിന്‍ പൈനുംമൂട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0529346776.