ഒസ്ട്രിയയില്‍ കുട്ടികള്‍ പുകവലിക്കുന്നതു നിരോധിക്കും
Thursday, April 9, 2015 8:48 AM IST
വിയന്ന: പതിനെട്ടു വയസിനു താഴെ പുകവലിക്കുന്നതി നിരോധിക്കണമെന്ന് ഗ്രീന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. റസ്ററന്റുകളില്‍ പുകവലി നിരോധനം നടപ്പാക്കുന്നതിനെക്കുറിച്ച് ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് യുവജനങ്ങള്‍ക്ക് പുകവലി നിരോധനം നടപ്പാക്കണമെന്ന ആവശ്യവുമായി ഗ്രീന്‍ പാര്‍ട്ടി നേതാവ് ഈവാ ഗ്ളീവിഷ്നിഗ് രംഗത്തെത്തിയത്.

നിലവില്‍ 16 വയസായ കുട്ടികള്‍ക്ക് ഓസ്ട്കിയയില്‍ കടകളില്‍ നിന്ന് സിഗരറ്റ് വാങ്ങാം. ഓസ്ട്രിയയിലെ ഒരു പ്രമുഖ പത്രത്തിനനുവദിച്ച അഭിമുഖ്യത്തില്‍ 18 വയസു വരെയുള്ള യുവജനങ്ങള്‍ക്ക് പുകവലി നിരോധനം നടപ്പാക്കണമെന്നും പുകവലിക്കെതിരെയുള്ള പ്രതിരോധം സ്കൂളില്‍ തന്നെയാരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആഴ്ചയില്‍ നാലു പ്രാവശ്യം ദന്തശുചിത്വം പഠിപ്പിക്കുന്നതുപോലെ പുക വലിയുടെ ദൂഷ്യവശം മനസിലാക്കിക്കൊടുക്കുവാന്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്നും കുട്ടികള്‍ പുകവലി ആരംഭിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍