കെകെഐസി പ്രബോധന കാമ്പയില്‍ ഏപ്രില്‍ 10 ന്
Thursday, April 9, 2015 8:45 AM IST
അബാസിയ: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ഓരോ വീട്ടിലും സ്നേഹ സന്ദേശം എന്ന കാമ്പയില്‍ ഉദ്ഘാടനം ഏപ്രില്‍ 10 ന് (വെള്ളി) വൈകുന്നേരം ആറിന് കുര്‍തുബ ഇഹ്യ്യാ ഉത്തുറാസ് ഓഡിറ്റോറിയത്തില്‍ നടക്കും.

ഇഹ്യ്യാ ഉത്തുറാസ് അല്‍ ഇസ്ലാമി ഇന്ത്യന്‍ കൊണ്ടിനന്റല്‍ ചെയര്‍മാന്‍ ഖാലിദ് ഫലാഹ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്യുമെന്ന് കെകെഐസി ഭാരവാഹികള്‍ പത്ര കുറുപ്പില്‍ അറിയിച്ചു. ഇതോടനുബന്ധിച്ചു നടക്കുന്ന പൊതു സമ്മേളനത്തില്‍ കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈറ്റിലെത്തിയ എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ഷബീബ് സ്വലാഹി, എംഎസ്എം സംസ്ഥാന അറബിക് വിംഗ് കണ്‍വീനര്‍ കെ. നൂറുദ്ദീന്‍ സ്വലാഹി എന്നിവര്‍ പങ്കെടുക്കും.

കാമ്പയിനിന്റെ ഭാഗമായി പൊതുസമ്മേളനം, അയല്‍കൂട്ടം, ചര്‍ച്ചാ സമ്മേളനം, വനിതാ സമ്മേളനം, ടെലിക്വിസ്, ദഅവ കിറ്റ് വിതരണം, കുടുംബ സംഗമം, പഠന ക്യാമ്പ് എന്നിവ നടക്കും. സ്ത്രീള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൌകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 90993775, 99392791.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍