എംജിഎം അലുമ്നി കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
Thursday, April 9, 2015 8:44 AM IST
കുവൈറ്റ് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുവൈറ്റിലുള്ള പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എംജിഎം ഹയര്‍ സെക്കന്‍ഡറി അലൂമ്നി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ ഭാരവാഹികളായി കെ.എസ് വര്‍ഗീസ് (രക്ഷാധികാരി), അജിത് ജേക്കബ് (പ്രസിഡന്റ്), രെഞ്ചു വേങ്ങല്‍ (ജനറല്‍ സെക്രട്ടറി), കവിത ജോസ്, സുശീല്‍ ചാക്കോ (വൈസ് പ്രസിഡന്റുമാര്‍), മനോജ് ഏബ്രഹാം (ട്രഷറര്‍), ഐപ്പ് പുത്തുപ്പളില്‍ (ജോ. സെക്രട്ടറി),ജോസ് പി. ജോസഫ് (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കുവൈറ്റിലുള്ള എല്ലാ തിരുവല്ല എംജിഎം സ്കൂള്‍ പൂര്‍വവിദ്യാര്‍ഥികളും അലൂമ്നിയുടെ അംഗത്വമെടുത്ത് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയാറാക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99151805,90028893,99590272.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍