'ഒരു വടക്കന്‍ സെല്‍ഫി' റോമിലും മെസിനയിലും പ്രദര്‍ശനത്തിന്
Thursday, April 9, 2015 8:41 AM IST
റോം: ഇഴഞ്ഞു നീങ്ങിയ കേരളത്തിലെ ബോക്സ് ഓഫീസുകള്‍ക്ക് പുത്തന്‍ ഉണര്‍വേകിയ 2015ലെ മാസ് ചലച്ചിത്രം 'ഒരു വടക്കന്‍ സെല്‍ഫി' ഇറ്റലിയില്‍ രണ്ടു കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

ഹിറ്റ് കൂട്ടുകെട്ടായ വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം വിദേശ രാജ്യങ്ങളിലുള്‍പ്പെടെ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

തട്ടത്തിന്‍ മറയത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം തലശേരിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഒരുക്കുന്നത്. ആയാസരഹിതമായി കഥ പറയുന്ന ഈ കൂട്ടുകെട്ട് ഇതിനോടകം തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രായമുള്ളവരെന്നോ, യുവാക്കളോ, കുട്ടികളെന്നോ ഒക്കെയുള്ള വ്യത്യാസങ്ങള്‍ ഇല്ലാതെ ഓരോരുത്തരുടെയും ജീവിതത്തില്‍ സെല്‍ഫി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. മനസു നിറഞ്ഞു ചിരിക്കാന്‍ നര്‍മ മുഹൂര്‍ത്തങ്ങള്‍ ഡിലീറ്റ് ചെയ്യാതെ അവതരിപ്പിക്കുന്ന ഈ സെല്‍ഫിക്കും എന്നാല്‍ ചിലതു പറയാനുണ്ട്.

ഏപ്രില്‍ 12ന് രാവിലെ 10.30ന് റോമിലെ ബറ്റിസ്റിനി മെട്രോയ്ക്കടുത്തുള്ള സിനിമ അണ്ര്േടാമേട റോമ (ഢശമ ങമശേേമ ആമശേേശിെേശ, 191) തിയേറ്ററിലും മെസിനയിലെ പാത്തിയില്‍ ഏപ്രില്‍ 19ന് ഉച്ചകഴിഞ്ഞ് 1.30ന് സിനിമ കമ്യൂണാലെ പത്തി (ഢശമ ഠൃശലലെേ, 41) തിയേറ്ററിലും ഒരു വടക്കന്‍ സെല്‍ഫി പ്രദര്‍ശിപ്പിക്കും.

വിശദ വിവരങ്ങള്‍ക്ക്: സിജോ ജോസ് ഇടചേരില്‍ (റോം) 3201903016, സാബുകുട്ടി (മെസിന പാത്തി) 3392488905.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍