കെസിഎഎം ഈസ്റര്‍ ആഘോഷ പരിപാടികള്‍ ഏപ്രില്‍ 11ന്
Thursday, April 9, 2015 8:40 AM IST
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ (കെസിഎഎം) ഈസ്റര്‍ ആഘോഷ പരിപാടികള്‍ ഏപ്രില്‍ 11ന് (ശനി) നടക്കും. ടിബര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചകഴിഞ്ഞ് 1.30 ന് നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയോടെ പരിപാടികള്‍ക്കു തുടക്കമാകും.

ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, സീറോ മലങ്കര ചാപ്ളയിന്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും. വൈദികര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതോടെ വീറും വാശിയും നിറഞ്ഞ കലാസന്ധ്യക്ക് തിരിതെളിയും. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരും. ഒട്ടേറെ ദൃശ്യാവിഷ്കാരങ്ങളും ചടുല നൃത്ത പ്രകടനങ്ങളും കാണികള്‍ക്ക് വിസ്മയം വിരുന്നാകും.

പരിപാടികളുടെ വിജയത്തിനായുളള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കലാപരിപാടികളെ തുടര്‍ന്ന് വിഭവ സമൃദ്ധമായ ഈസ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കു വേണ്ടി സെക്രട്ടറി നോയല്‍ ജോര്‍ജ് സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍