പയ്യന്നൂര്‍ സൌഹൃദവേദി ജിദ്ദ രൂപീകരിച്ചു
Thursday, April 9, 2015 8:39 AM IST
ജിദ്ദ: 2010 ഒക്ടോബറില്‍ ചേര്‍ന്ന ആലോചനയോഗത്തിനുശേഷം നവംബര്‍ അഞ്ചിനു ഔദ്യോഗികമായി റിയാദില്‍ രൂപീകരിക്കുകയും ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് ഇതേമാതൃകയില്‍ 2013ല്‍ ദമാമിലും പ്രവര്‍ത്തനം ആരംഭിച്ച് പൊതുസമൂഹത്തില്‍ സജീവപങ്കാളിത്തം വഹിച്ച് അതിര്‍വരമ്പുകളില്ലാതെ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി, മറ്റുള്ള പ്രാദേശിക കൂട്ടായ്മകള്‍ക്ക് മാതൃക ആയിക്കൊണ്ട് 'ഒരാശ്വാസമായി ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പം' എന്ന വാക്കിനെ മുഖമുദ്ര ആക്കിക്കൊണ്ട് പ്രവര്‍ത്തിച്ചുപോരുന്ന സൌദിഅറേബ്യയിലെ ആദ്യത്തെ യഥാര്‍ഥ പയ്യന്നൂര്‍ സൌഹൃദവേദിയുടെ മറ്റൊരു യൂണിറ്റ് ജിദ്ദയിലും രൂപീകൃതമായി.

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുപോരുന്ന പയ്യന്നൂര്‍കാരുടെ പ്രവാസി കൂട്ടായ്മകളെ മാതൃകയാക്കികൊണ്ട്, അവരുമായി നല്ലരീതിയില്‍ സൌഹൃദം പുലര്‍ത്തിക്കൊണ്ടുമാണ് പിഎസ്വി പ്രവര്‍ത്തിച്ചുപോരുന്നത്.

ജിദ്ദയിലെ മദീന റോഡിലുള്ള ഗള്‍ഫ് ഹോട്ടലില്‍ മാര്‍ച്ച് 13ന് (വെള്ളി) വൈകുന്നേരം ആറിനാണ് പിഎസ്വി ജിദ്ദ രൂപീകരിച്ചത്. യോഗത്തില്‍ കമലാക്ഷന്‍ തെക്കേ കൊട്ടാരത്തില്‍ സ്വാഗതം ആശംസിച്ചു. 25വര്‍ഷത്തെ പ്രവാസജീവിതത്തില്‍ ഇത്തരത്തില്‍ ആദ്യമായി പയ്യന്നൂര്‍കാരുടെ ഒരു കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം പ്രവര്‍ത്തകരുമായി പങ്കുവച്ചു.

സൌഹൃദവേദിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെകുറിച്ചും യോഗ നടപടികളെകുറിച്ചും പിഎസ്വി റിയാദ് പ്രസിഡന്റ് കെ.പി.അബ്ദുള്‍മജീദ് വിശദീകരിച്ചു. തുടര്‍ന്ന് 20അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുകയും ചെയ്തു.

ടി.കെ.കമലാക്ഷന്‍ (മുഖ്യ രക്ഷാധികാരി), മൊഹമ്മദ് സഫീര്‍. ടി. (പ്രസിഡന്റ്), ഒ.എം.മൊഹമ്മദ്കുഞ്ഞി (വൈസ് പ്രസിഡന്റ്), സി.എച്ച്. അബ്ദുള്‍സലാം (വൈസ് പ്രസിഡന്റ്), എന്‍.വി.രാജേഷ് (ജനറല്‍ സെക്രട്ടറി), അലി കോരന്‍പീടിക (ജോ.സെക്രട്ടറി), ഷാഹിദ് തൃക്കരിപ്പൂര്‍ (ജോ.സെക്രട്ടറി), നൌഷാദ് കവ്വായി (കോ ഓര്‍ഡിനേറ്റര്‍), റൌഫ് ആനക്കാരന്‍ പുരയില്‍ (ട്രഷറര്‍), അബ്ദുള്ള പെരുമ്പ (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍) തുടങ്ങിയവരെ തെരഞ്ഞെടുക്കുകയും ചെയ്തു.

ജിദ്ദയില്‍ താമസിക്കുന്ന പിഎസ്വി അംഗങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുക, അംഗങ്ങളുടെ പുനരധിവാസപദ്ധതി നടപ്പിലാക്കുക, വീടുകളില്‍ ഒതുങ്ങികഴിയേണ്ടിവരുന്ന സ്ത്രീകള്‍ക്കുവേണ്ടി ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിച്ച് അവര്‍ക്ക് മാനസികമായ ശക്തി നല്‍കി നേതൃത്വനിരയിലേക്ക് കൊണ്ടു വരിക, നാട്ടിലെയും ജിദ്ദയിലെയും അംഗങ്ങളുടെ നിര്‍ധനരായ കുടുംബങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതി, അതിര്‍വരമ്പുകളില്ലാതെ കലാ, സാംസ്കാരിക ജീവ കാരുണ്യ പദ്ധതികളില്‍ ഇടപെടുക, നോര്‍ക്ക വകുപ്പില്‍ നിന്നും ലഭ്യമായ സേവനങ്ങള്‍ അംഗങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക തുടങ്ങിയവക്കുവേണ്ടി അവരവരുടെ ഉത്തരവാദിത്വം മനസിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നു പ്രഖ്യാപിച്ചു. ചടങ്ങില്‍ കെ.എം. മന്‍സൂര്‍, ഷാഹിദ് എ, സൂരജ്, കാര്‍ത്തിക് രാജേഷ്, മജിദ സഫീര്‍ തുടങ്ങിയവര്‍ തത്സമയഗാനങ്ങള്‍ ആലപിച്ച് അവരവുടെ സര്‍ഗാത്മകകഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി മാറ്റുകയും ചെയ്തു. പിഎസ്വി റിയാദ് ജനറല്‍ സെക്രട്ടറി സനൂപ് കുമാര്‍ നന്ദി പറഞ്ഞു.

രണ്ടാമത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ഏപ്രില്‍ മൂന്നിനു (വെള്ളി) ചേരുകയും മെംബര്‍ഷിപ് കാമ്പയിന്‍ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുകയും ചെയ്തു. അതിന്റെ പ്രവര്‍ത്തനം സജീവമായി മുന്നോട്ടു പോകുകയാണ്. കണ്ണൂര്‍കാസര്‍ഗോഡ് ജില്ലയിലെ പയ്യന്നൂരും പരിസരപ്രദേശങ്ങളിലുമുള്ള ജിദ്ദയില്‍ സ്ഥിര താമസമാക്കിയ ആര്‍ക്കുംതന്നെ ജാതിമതകക്ഷി രാഷ്ട്രീയ ഭേദമന്യേ പയ്യന്നൂര്‍ സൌഹൃദവേദി ജിദ്ദയുടെ മെംബര്‍മാരാകമെന്നു വേദി ഭാരവാഹികള്‍ അറിയിച്ചു.

സൌദിഅറേബ്യയിലെ മറ്റുള്ള പ്രവിശ്യകളിലും വേദി രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് വേദി പ്രവര്‍ത്തകര്‍ ഇപ്പോള്‍.

വിശദവിവരങ്ങള്‍ക്ക്: 0502605248, 0530055416, 0502209792, 0536739730, 0569575074,