അഡ്ലെയ്ഡില്‍ വിബിഎസ് ഏപ്രില്‍ 11 മുതല്‍ 19 വരെ
Thursday, April 9, 2015 8:37 AM IST
അഡ്ലെയ്ഡ്: കുട്ടികള്‍ക്കു അവധിക്കാലത്ത് ആടിപാടി രസിക്കാന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ 2015 എത്തുന്നു. മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 11 (ശനി) മുതല്‍ 13 തിങ്കള്‍ വരെ വുഡ് വില്ലിലുള്ള സെന്റ് മാര്‍ഗരറ്റ് ആംഗ്ളിക്കന്‍ ദേവാലയത്തില്‍ വിബിഎസ് നടക്കും.

കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ പ്രാവീണ്യം നേടിയ റെജി മാത്യുവും ഡെബി മാത്യുവും നേതൃത്വം നല്‍കും. ‘ഠവല ജൃീാശലെ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ കഥകളും പാട്ടുകളും ഗെയിംസുകളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. അഡ്ലെയിഡിലുള്ള വിവിധ സഹോദരി സഭകളിലെ 125ഓളം കുട്ടികള്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ജോസ് ജോര്‍ജ് അറിയിച്ചു.

രാവിലെ 8.30 ന് ഫാ. മാത്യു വര്‍ഗീസ് (പുതുപ്പള്ളി) ഉദ്ഘാടനം നിര്‍വഹിക്കും. 19ന് (ഞായര്‍) വൈകുന്നേരം ആറിന് ചേരുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ സാലിസ്ബറി കാത്തലിക് ചര്‍ച്ച് ചാപ്ളെയിന്‍ ഫാ. ഷിബു ജേക്കബ് സമാപന സന്ദേശം നല്‍കും. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനവിതരണവും ചടങ്ങില്‍ വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0422150921.

റിപ്പോര്‍ട്ട്: അജിത് കെ. വര്‍ഗീസ്