നെസ്റ്റോ മെഗാ സമ്മാന പദ്ധതി പ്രഖ്യാപിച്ചു
Thursday, April 9, 2015 3:26 AM IST
റിയാദ്: നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് സൌദിയിലെ ഉപഭോക്താക്കള്‍ക്കായി മെഗാ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട് മുതല്‍ ജൂണ്‍ 20 വരെ നീണ്ടു നില്‍ക്കുന്ന കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് നാല് ബി.എം ഡബ്ള്യൂ കാര്‍ സമ്മാനമായി നല്‍കുന്നതാണ് പുതിയ പദ്ധതി. റിയാദ് അസീസിയ, ബത്ഹ, മലസ്, ദമ്മാം എന്നിവിടങ്ങളിലെ നെസ്റ്റോ ശാഖകളില്‍ നിന്ന് സാധനം വാങ്ങുന്ന ഉപഭോക്താക്കളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുകയെന്ന് നെസ്റ്റോ ജനറല്‍ മാനേജര്‍ പി.എം മുഹമ്മദ് അഷ്റഫ് പറഞ്ഞു. രണ്ടര മാസം നീണ്ടു നില്‍ക്കുന്ന സമ്മാന പദ്ധതി കാലയളവില്‍ എല്ലാ വാരാന്ത്യത്തിലും തെരഞ്ഞെടുക്കുന്ന ഓരോ ഉല്‍പ്പന്നങ്ങള്‍ക്ക് സൌദി വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. വാര്‍ഷിക സമ്മാന പദ്ധതിക്ക് പുറമെയാണ് നെസ്റ്റോ ഇടക്കാലത്ത് ഉപഭോക്താക്കള്‍ക്കായി മറ്റൊരു സമ്മാന പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. പോയ വര്‍ഷങ്ങളിലും പുതുമയാര്‍ന്ന സമ്മാന പദ്ധതികളുമായി നെസ്റ്റോ ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു.

ഏപ്രില്‍ ഒന്നിന് ആരംഭിച്ച തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സൌജന്യ വിദ്യഭ്യാസം നല്‍കുന്നതിനുളള 'വിന്‍ യുവര്‍ സ്കൂള്‍ ഫീസ്' പദ്ധതി ഈ മാസം അവസാനം വരെ തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഇതിലൂടെ 20 വിദ്യാര്‍ഥികള്‍ക്കാണ് നെസ്റ്റോ ഒരു വര്‍ഷം സ്കൂള്‍ ഫീസ് നല്‍കുക. റിയാദ്, ദമ്മാം നഗരങ്ങളിലുള്ള വിവിധ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കാണ് സമ്മാന തുക ലഭിക്കുക. ഇതിന് സ്കൂള്‍ വിഭാഗം സാധനങ്ങള്‍ വാങ്ങണമെന്ന നിബന്ധനയില്ല. ഈ പദ്ധതിയിലേക്കുള്ള വിജയികളെ കണ്െടത്തുന്നതിനുള്ള ആദ്യ നറുക്കെടുപ്പ് ഈ മാസം 11നും അവസാന നറുക്കെടുപ്പ് ഏപ്രില്‍ 30നും നടക്കും. നെസ്റ്റോ പ്രതിനിധികളായ കെ.ആര്‍ രാജു, സബൂര്‍ അലി, ഫസലുദ്ദീന്‍, നവാഫ് ഉനൈസി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍