ഫ്രഞ്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ദ്വിദിന സമരത്തിന്
Thursday, April 9, 2015 3:23 AM IST
പാരീസ്: ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നാളെ രാവിലെ അഞ്ചിന് ആരംഭിക്കുന്ന സമരം രണ്ടു ദിവസം നീളും. യൂറോപ്പിലാകമാനമുള്ള പതിനായിരക്കണക്കിനു യാത്രക്കാരെ ഇതു ബാധിക്കും.

സമരം കാരണം ഫ്രാന്‍സില്‍നിന്നോ ഫ്രാന്‍സിലേക്കോ ഉള്ള ആകെ വിമാന സര്‍വീസുകളില്‍ പകുതിയോളം റദ്ദാക്കേണ്ടിവരുമെന്നാണു കരുതുന്നത്.

ബ്രിട്ടീഷ് എയര്‍വേയ്സും ഈസിജെറ്റും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 48 മണിക്കൂര്‍ സമരം നടത്താനാണു തീരുമാനമെങ്കിലും, സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകാന്‍ മൂന്നു ദിവസമെടുക്കുമെന്നാണ് കണക്കാക്കുന്നത്.

യുകെയ്ക്കും ഫ്രാന്‍സിനുമിടയിലുള്ള സര്‍വീസുകളില്‍ പകുതിയിലേറെയും സമരം കാരണം തടസപ്പെടും. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഈസ്ററിന്റെ സ്കൂള്‍ അവധിയായതിനാല്‍ കുട്ടികളടക്കും മാതാപിതാക്കള്‍ യാത്രയിലാണ്. ഇവരെയാണ് സമരം കൂടുതലായി ബാധിയ്ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍