സിജോ വടക്കന്‍ 'റിയല്‍റ്റര്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് ഫൈനലിസ്റ്
Thursday, April 9, 2015 3:22 AM IST
ഓസ്റിന്‍: ഈ വര്‍ഷത്തെ 'റിയല്‍റ്റര്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് ഫൈനലിസ്റ് ആയി വീണ്ടും സിജോ വടക്കനെ തിരഞ്ഞെടുത്തു. മെയ് രണ്ടിനു ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനില്‍ വച്ചാണ് അവാര്‍ഡ് പ്രഖ്യാപനം. ഹോം ബില്‍ഡേഴ്സ് അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തുന്ന ഈ ചടങ്ങ് ഓസ്റിന്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വൈകിട്ട് അഞ്ചിനാണ് നടത്തപ്പെടുക. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറെ അറിയപെടുന്ന സിജോ വടക്കന്‍ അമേരിക്കയില്‍ കുടിയേറിയിട്ട് പത്തു വര്‍ഷം ആയി. റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്കുന്നവര്‍ക്കുള്ള പരമോന്നത ബഹുമതിയാണ് എച്ച് ബിഎ മാക്സ് (ഒആഅ ങഅത) അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം 65 മില്യണ്‍ ഡോളര്‍ ബിസിനസ് നടത്തിയ സിജോ വടക്കനെ തേടി നിരവധി പുരസ്കാരങ്ങളും തേടിയെതിടുണ്ട്.

ട്രിനിറ്റി ഗ്രൂപ്പിന്റെ സിഇഒ ആയ സിജോ വടക്കന്‍, ബിസിനസ് രംഗത്തും കലാ-സാംസ്കാരിക മേഖലകളിലും വ്യക്തി മുദ്ര പടിപ്പിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, പ്രോപ്പര്‍ട്ടി മാനേജ്മന്റ് , ട്രാവല്‍, ഹെല്‍ത്ത് കെയര്‍ മുതലായ ബിസിനസ് സംരഭങ്ങളുടെ സാരഥിയായി തുടരുമ്പോഴും കേരളത്തിന്റെ തനതുസംസ്കാരം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ തല്‍പരനാണ്.

ഒആഅ ങഅത അണഅഞഉ എകചഅഘകടഠ ആയി തെരഞ്ഞെടുക്കപെട്ട ഏക ഇന്ത്യക്കാരനാണ് സിജോ വടക്കന്‍. ടെക്സസിലെ ഓസ്റിനില്‍ ഭാര്യ ലിറ്റി, മക്കളായ അലന്‍, അന്ന എന്നിവരോടൊപ്പം താമസിക്കുന്നു. തൃശൂര്‍ ജില്ലയിലെ മാള സ്വദേശിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ : 512 740 2262, ശിളീ@ൃശിശ്യേഃൃലമഹ്യേ.രീാ , ംംം.ൃശിശ്യലേഃമൃലമഹ്യ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം