പവര്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
Thursday, April 9, 2015 3:20 AM IST
പ്രമുഖ വ്യവസായി എം.എ യൂസഫലി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്ത, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍, അമേരിക്കന്‍ മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം എന്നിവര്‍ക്ക് പവര്‍ ടെലിവിഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനില്‍ നിന്നും ക്രിസോസ്റം തിരുമേനിയും, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണനും പുരസ്കാരം ഏറ്റുവാങ്ങി. കമ്യൂണിറ്റി അവാര്‍ഡിന് അര്‍ഹനായ അമേരിക്കന്‍ മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാമിന്റെ അഭാവത്തില്‍ മാതാവ് ശ്രീമതി പി.ഇ ശോശാമ്മ ആന്റോ ആന്റണി എം.പിയില്‍ നിന്നും ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം