കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
Wednesday, April 8, 2015 5:22 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും തുടര്‍ന്നു 'മലങ്കരസഭയുടെ മാര്‍ത്തോമന്‍ പൈതൃകം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തെ ആസ്പദമാക്കി സഭാചരിത്ര പ്രഭാഷണവും സംഘടിപ്പിച്ചു. ഏപ്രില്‍ അഞ്ചിന് വൈകുന്നേരം അബാസിയ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടന്ന ചടങ്ങുകള്‍, മലങ്കരസഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്താ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന സെക്രട്ടറി, തൃക്കുന്നത്ത് സെമിനാരി മാനേജര്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങി നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക ഇടവക വികാരിയും ധ്യാനഗുരുവുമായ ഫാ. മത്തായി ഇടയനാല്‍ കോര്‍എപ്പിസ്ക്കോപ്പാ സഭാചരിത്ര പ്രഭാഷണത്തിനു നേതൃത്വം നല്‍കി.

സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, യുവജനപ്രസ്ഥാനം റീജണല്‍ സെക്രട്ടറിമാരായ ജോബിന്‍ കെ. ജോര്‍ജ്, ബിബിന്‍ മാത്യൂസ്, ഇടവക സെക്രട്ടറി ജോജി പി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി ഏബ്രഹാം, ഇടവക ട്രഷറാര്‍ ജോണ്‍ പി. ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോല്‍ക്കത്താ ഭദ്രാസന മീഡിയാ സെക്രട്ടറിയും യുവജന പ്രസ്ഥാനം ലേവൈസ് പ്രസിഡന്റുമായ ജെറി ജോണ്‍ കോശി സ്വാഗതവും സെക്രട്ടറി ദീപ് ജോണ്‍ നന്ദിയും പറഞ്ഞു.

യുവജനപ്രസ്ഥാനം ട്രഷറാര്‍ ഷോബിന്‍ കുര്യന്‍, ജോയിന്റ് സെക്രട്ടറി അനീഷ് തോമസ്, കമ്മിറ്റിയംഗങ്ങളായ അജീഷ് തോമസ്, മനോജ് അട്ടത്തറയില്‍, തോമസ് ഡാനിയേല്‍, ജോമോന്‍ കളീക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍